വെള്ളറട: മോദി നോട്ടു പിൻവലിച്ച നവംബർ എട്ടിനു പിണറായി വിജയൻ പെൻഷനും പിൻവലിച്ചുവെന്ന് യുഡിഎഫ് കണ്‍വീനർ പി.പി. തങ്കച്ചൻ. എം.കെ. പ്രേമചന്ദ്രൻ എംപി നയിക്കുന്ന തെക്കൻ മേഖലാ ജാഥ വെള്ളറടയിൽ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എം.കെ. പ്രേമചന്ദ്രൻ എംപി മുഖ്യ പ്രഭാഷണം നടത്തി. യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ എസ്.എസ്. സുധീർ അധ്യക്ഷത വഹിച്ച യോഗത്തിൽ കെപിസിസി ജനറൽ സെക്രട്ടറി തന്പാനൂർ രവി, മുൻമന്ത്രി വി.എസ്. ശിവകുമാർ, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, യുഡിഎഫ് ജില്ലാ ചെയർമാൻ സോളമൻ അലക്സ്, എ.ടി. ജോർജ്, കെപിസിസി സെക്രട്ടറി ആർ. വത്സലൻ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അൻസജിതാ റസൽ, യുഡിഎഫ് ജില്ലാ കണ്‍വീനർ ബീമാപള്ളി റഷീദ്, കെപിസിസി സെക്രട്ടറിമാരായ ബെന്നിബഹനാൻ, മണ്‍വിള രാധാകൃഷ്ണൻ ജനതാദൾ ജില്ലാ പ്രസിഡന്റ് എൻ.എം. നായർ, ആർഎസ്പി ജില്ലാ സെക്രട്ടറി സത്യപാലൻ, ഡിസിസി ഭാരവാഹികളായ പി.കെ. ശശി, സോമൻ കുട്ടിനായർ, ബാബു കുട്ടൻനായർ, പാറശാല സുധാകരൻ തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു.
മോദി നോട്ടുപിൻവലിച്ച നവംബർ എട്ടിനു പിണറായി വിജയൻ പെൻഷനും പിൻവലിച്ചു: പി.പി. തങ്കച്ചൻ
10:24 PM Feb 13, 2017 | Deepika.com