നഷ്ടപ്പെട്ട സാധനങ്ങൾ ഏറ്റുവാങ്ങണം
10:24 PM Feb 13, 2017 | Deepika.com
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനത്തിനായി എത്തിയ ഭക്തജനങ്ങളിൽ നിന്നും നഷ്ടപ്പെട്ടിട്ടുള്ളതും ക്ഷേത്രസുരക്ഷാ വിഭാഗം പോലീസ് കണ്ട്രോൾ റൂമിൽ ലഭിച്ചിട്ടുള്ളതും അവകാശികൾ ആരും തന്നെ ഇതുവരെ എത്താത്തതുമായ, സ്വർണ്ണത്തിലും വെള്ളിയിലും തീർത്ത ആഭണരണങ്ങൾക്കും വാച്ചുകൾക്കും മൊബൈൽ ഫോണുകൾക്കും യഥാർത്ഥ അവകാശികൾ ഉള്ള പക്ഷം മതിയായ തെളിവ് സഹിതം 10 ദിവസത്തിനകം ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ സ്ഥിതിചെയ്യുന്ന ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഓഫീസിൽ ഹാജരായി ഏറ്റുവാങ്ങണമെന്ന് ശ്രീപത്മനാഭ സ്വാമി ക്ഷേത്രം സുരക്ഷാ വിഭാഗം ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.