വ​ഞ്ചു​വ​ത്ത് പു​തി​യ പാ​ല​ത്തി​ന് 33 ല​ക്ഷം

10:24 PM Feb 13, 2017 | Deepika.com
പാ​ലോ​ട്: തെ​ങ്കാ​ശി​പ്പാ​ത​യു​ടെ സ​മീ​പ പാ​ല​ങ്ങ​ളി​ലൊ​ന്നാ​യ വ​ഞ്ചു​വം പാ​ല​ത്തി​ന്റെ വി​ക​സ​ന​ത്തി​ന് 33 ല​ക്ഷം അ​നു​വ​ദി​ച്ചു. ഡി.​കെ.​മു​ര​ളി എംഎ​ല്‍എ​യു​ടെ ആ​സ്തി വി​ക​സ​ന പ​ദ്ധ​തി​യ​നു​സ​രി​ച്ചു​ള്ള ഫ​ണ്ടി​ല്‍ നി​ന്നു​മാ​ണ് പ​ണം അ​നു​വ​ദി​ച്ച​ത്. ന​ന്ദി​യോ​ട്പ​ന​വൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ലം ക​ഴി​ഞ്ഞ ആ​റ് മാ​സ​ക്കാ​ല​മാ​യ് ത​ക​ര്‍​ന്നു കി​ട​ക്കു​ക​യാ​ണ്.
കു​റു​പു​ഴ, ഇ​ള​വ​ട്ടം,പൊ​രി​യം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ​ത്താ​നു​ള്ള ഏ​ക പാ​ല​മാ​യി​രു​ന്നു ഇ​ത്. ഇ​ള​വ​ട്ടം ഹൈ​സ്ക്കൂ​ള്‍, പൊ​രി​യം അ​ങ്ക​ണ​വാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ എ​ത്താ​നു​ള്ള ഏ​ക പാ​ത​യി​ലെ പാ​ല​വും ഇ​താ​യി​രു​ന്നു.