നിരവധി മോഷണക്കേസുകളിൽ പ്രതി അറസ്റ്റിൽ
10:23 PM Feb 13, 2017 | Deepika.com
ബാലരാമപുരം: ബാലരാമപുരത്തും പരിസരപ്രദേശത്തുമായി നിരവധി വീട് കുത്തിത്തുറന്ന് മോഷണം നടത്തുന്ന കേസുകളിൽ ഒരാൾ കൂടി അറസ്റ്റിൽ. രണ്ടു മാസക്കാലമായി ബാലരാമപുരത്തും പരിസരപ്രദേശത്തുമായി നടന്ന ഭവനമോഷണങ്ങളിലും വാഹനമോഷണങ്ങളിലും അന്യ സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്തെത്തി അവരുടെ മൊബൈൽ ഫോണുകളും പണവും കവർച്ച ചെയ്ത കേസുകളിലും ഇയാൾ പ്രതിയാണ്.വഴിമുക്ക് പച്ചിക്കോട് പുതുവൽ പുത്തൻ വീട്ടിൽ നൗഫൽ എന്ന് വിളിക്കുന്ന ബാദ്ദുഷ(18) യാണ് അറസ്റ്റിലായത്.ബാലരാമപുരം വണികർതെരുവിൽ വാറുവിളാകത്ത് വീട്ടിൽ പി.ശ്രീകുമാർ(44),വെങ്ങാനൂർ ചാവടിനട വിപിൻ നിവാസിൽ നിന്നും ഐത്തിയൂർ വലിയവിള വീട്ടിൽ താമസിക്കുന്ന ആർ.ഷബീക്ക് (28) എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.മോഷണമുതൽ വിറ്റ ബാലരാമപുരത്തെ ഒരു ജൂവലറിയിൽ നിന്നും പകതിയോളം സ്വർണവും പ്രതികളിൽ നിന്നും ഇരുപതിനായിരം രൂപയും കണ്ടെടുത്തിട്ടുണ്ട്.ഇവരെ ചോദ്യം ചെയ്തതിൽ നിന്നും ആറു മോഷണകേസുകൾ തെളിഞ്ഞിട്ടുണ്ട്.സംഘത്തിലെ മറ്റു രണ്ടുപേരെ പിടികൂടാനുള്ള ഉൗർജ്ജിത ശ്രമത്തിലാണ് പോലീസ്.