ആ​​ര​​വ് 2017 ശാസ്ത്ര സാങ്കേതിക പ്രദർശനം 16 മുതൽ

09:47 PM Feb 13, 2017 | Deepika.com
കോ​​ട്ട​​യം: പ​​യ്യ​​പ്പാ​​ടി ഗു​​രു​​ദേ​​വ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് സ​​യ​​ൻ​​സ് ആ​​ൻ​​ഡ് ടെ​​ക്നോ​​ള​​ജി​​യി​​ൽ പി​​ടി​​എ​​യു​​ടെ​​യും ജീ​​വ​​ന​​ക്കാ​​രു​​ടെ​​യും മാ​​നേ​​ജ്മെ​​ന്‍റി​​ന്‍റെ​​യും സം​​യു​​ക്താ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ശാ​​സ്ത്ര​​സാ​​ങ്കേ​​തി​​ക പ്ര​​ദ​​ർ​​ശ​​ന​​വും സാം​​സ്കാ​​രി​​കോ​​ത്സ​​വ​​വും സം​​ഘ​​ടി​​പ്പി​​ക്കും. ആ​​ര​​വ് 2017 എ​​ന്ന പേ​​രി​​ൽ 16, 17 തീ​​യ​​തി​​ക​​ളി​​ലാ​​ണു പ​​രി​​പാ​​ടി ന​​ട​​ക്കു​​ന്ന​​ത്. 16ന് ​​രാ​​വി​​ലെ 9.30ന് ​​എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല വൈ​​സ്ചാ​​ൻ​​സ​​ല​​ർ ഡോ. ​​ബാ​​ബു സെ​​ബാ​​സ്റ്റ്യ​​ൻ ആ​​ര​​വി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ക്കും.
തു​​ട​​ർ​​ന്ന് ര​​ണ്ട് ദി​​വ​​സ​​ങ്ങ​​ളി​​ലാ​​യി പ്രോ​​ജ​​ക്ട് എ​​ക്സി​​ബി​​ഷ​​ൻ, പേ​​പ്പ​​ർ പ്ര​​സ​​ന്‍റേ​​ഷ​​ൻ, കു​​ട്ടി എ​​ൻ​​ജി​​നീ​​യ​​ർ, ടെ​​ക് ക്വി​​സ്, പ്രോ​​ജ​​ക്ട് എ​​ക്സ്പോ ഇ​​ൻ ഹൗ​​സ്, ഓ​​ട്ടോ​​ഷോ, മ​​സാ​​ല​​കോ​​ഫി, ബെ​​സ്റ്റ് എ​​ന്‍റ​​ർ​​ടെ​​യ്ന​​ർ, ഡാ​​ൻ​​സ്, തീം​​ഷോ എ​​ന്നി​​വ ന​​ട​​ക്കും. ഇ​​വ​​യ്ക്കു പു​​റ​​മെ ഐ​​എ​​സ്ആ​​ർ​​ഒ, കൂ​​ടം​​കു​​ളം ആ​​ണ​​വ വൈ​​ദ്യു​​ത​​നി​​ല​​യം എ​​ന്നീ സ്റ്റാ​​ളു​​ക​​ളും ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്.
17ന് ​​വൈ​​കു​​ന്നേ​​രം 4.30നു ​​ചേ​​രു​​ന്ന സ​​മാ​​പ​​ന​​സ​​മ്മേ​​ള​​നം ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫ് എ​​ൻ. രാ​​മ​​ച​​ന്ദ്ര​​ൻ നാ​​യ​​ർ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ കോ​​ള​​ജ് ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ ഡോ. ​​ജ​​സ്റ്റി​​ൻ ജോ​​സ് ടി, ​​വി.​​എം. ശ​​ശി, കെ.​​എ​​ൻ. ഭ​​ര​​ത​​ൻ, എ​​ബി കെ. ​​ഏ​​ബ്ര​​ഹാം, ആ​​ർ. കാ​​മ​​രാ​​ജ് എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.