പുസ്തകപ്രദർശനം തുടങ്ങി
09:47 PM Feb 13, 2017 | Deepika.com
കോട്ടയം: പബ്ലിക് ലൈബ്രറിയിൽ പുതുതായി വാങ്ങിയ പുസ്തകശേഖരത്തിന്റെ പ്രദർശനോദ്ഘാടനം സിപിഎം ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ് സി.ഏബ്രഹാം ഇട്ടിച്ചെറിയ അധ്യക്ഷത വഹിച്ചു. പ്രഫ.മാടവന ബാലകൃഷ്ണപിള്ള, വി.ജയകുമാർ, സി.ജോസ് ഫിലിപ്, ഷാജി ഐപ് വേങ്കടത്ത് എന്നിവർ പ്രസംഗിച്ചു. കോട്ടയം പബ്ലിക് ലൈബ്രറിയും പി.എൻ.പണിക്കർ ഫൗണ്ടേഷനും ചേർന്നാണ് പുസ്തകപ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.