കോട്ടയം: റോട്ടറി ക്ലബ് കോട്ടയം സതേണിന്റെയും ഗിരിദീപം കോളജിന്റെയും സംയുക്താഭിമുഖ്യത്തിൽ കേന്ദ്രബജറ്റ് ചർച്ചയും സെമിനാറും നടത്തി. പ്രിൻസിപ്പൽ ഫാ.വർഗീസ് കൈപ്പനടുക്ക ഉദ്ഘാടനം ചെയ്തു. റോട്ടറി പ്രസിഡന്റ് ജിന്നി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റ് പ്രശാന്ത് ശ്രീനിവാസൻ കേന്ദ്രബജറ്റിനെക്കുറിച്ചുള്ള ചർച്ചയ്ക്കും സെമിനാറിനും നേതൃത്വം നൽകി. അനു കുര്യൻ, അരുണ്‍ കരിപ്പാപറന്പിൽ, ജിറ്റു സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
കേന്ദ്ര ബജറ്റ്: സെമിനാർ നടത്തി
09:47 PM Feb 13, 2017 | Deepika.com