അതിരന്പുഴ: അതിരന്പുഴ പഞ്ചായത്തിലെ നാൽപാത്തിമല-ഓട്ടകാഞ്ഞിരം ഹരിജൻ കോളനി റോഡിന്റ്റെ നിർമാണത്തിന് കേന്ദ്രാവിഷ്കൃത പദ്ധതിയായ പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതിയിൽപെടുത്തി 2.70 കോടി രൂപയുടെ സാങ്കേതികാനുമതി ലഭിച്ചതായി ജോസ് കെ മാണി എംപി അറിയിച്ചു.
കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയവുമായി നടത്തിയ ചർച്ചകളെ തുടർന്നാണ് അനുമതി ലഭിച്ചത്. നാഷണൽ റൂറൽ റോഡ്സ് ഡെവലപ്മെന്റ് ഏജൻസിയുടെ കീഴിലുള്ള സാങ്കേതിക വിദഗ്ധ സമിതിയാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്.
അതിരന്പുഴയിൽനിന്ന് യൂണിവേഴ്സിറ്റി - അമലഗിരി റോഡുമായി ബന്ധിപ്പിക്കുന്ന ലിങ്ക് റോഡാണിത്.ഏറ്റവും കൂടുതൽ ജനവാസമുള്ള മേഖലയിലെ റോഡ് ആധുനിക രീതിയിൽ നവീകരിക്കുന്നതോടെ പ്രദേശത്തിന്റ്റെ സമഗ്രവികസനം യാഥാർഥ്യമാകുമെന്ന് ജോസ് കെ മാണി എം പി പറഞ്ഞു.
അതിരന്പുഴ ഹരിജൻ കോളനി റോഡ്: 2.70 കോടിയുടെ സാങ്കേതികാനുമതി
09:47 PM Feb 13, 2017 | Deepika.com