കോട്ടയം: എൻസിപി ദേശീയ ജനറൽ സെക്രട്ടറിയും കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിംഗ് കോർപറേഷൻ ലിമിറ്റഡ്(കെൽ) ചെയർമാനുമായിരുന്ന ജിമ്മി ജോർജ് അനുസ്മരണ സമ്മേളനം ഇന്ന് ഉച്ചകഴിഞ്ഞ് 3.30നു കോട്ടയം പ്രസ് ക്ലബ് ഹാളിൽ നടക്കും.
നാഷണലിസ്റ്റ് യൂത്ത് കോണ്ഗ്രസ് (എൻവൈസി) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന സമ്മേളനം ജസ്റ്റീസ് കെ.ടി. തോമസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാൻ അധ്യക്ഷത വഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയൻ, സിപിഎം ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ തുടങ്ങിയവർ പ്രസംഗിക്കും.
അനുസ്മരണ സമ്മേളനം
09:44 PM Feb 13, 2017 | Deepika.com