കടുവാക്കുളം: പൂവന്തുരുത്ത് ഇൻഡസ്ട്രിയൽ ഏരിയയിൽ പ്രവർത്തിക്കുന്ന റബർ ഫാക്്ടറിയിൽ തീപിടിത്തം. ഫയർഫോഴ്സിന്റെയും തൊഴിലാളികളുടേയും, നാട്ടുകാരുടേയും ഇടപെടലിനെത്തുടർന്ന് വൻദുരന്തം ഒഴിവായി.
പൂവന്തുരുത്ത്, കളരിക്കൽ സാജന്റെ ഉടമസ്ഥതയിലുള്ള കളരിക്കൽ റബേഴ്സിൽ ഇന്നലെ വൈകുന്നേരം 4.45നാണ് തീപിടിച്ചത്. ഫാക്്ടറിക്കുള്ളിൽ നടത്തിയ ഗ്രൈൻഡിംഗിനിടെ തെറിച്ചു വീണ തീപ്പൊരിയാണ് അപകടത്തിനിടയായതെന്നാണ് കരുതുന്നത്. റബർവേസ്റ്റ് പൊടിച്ചു കയറ്റി വിടുന്ന പ്രവർത്തനമാണിവിടെ നടക്കുന്നത്. ഇന്നലെ ഉച്ചയോടെ ഫാക്്ടറിക്കുള്ളിൽ സ്റ്റോക്ക് ചെയ്തിരുന്ന സാധനങ്ങൾ കയറ്റി വിട്ടിരുന്നു ഇതുമൂലം കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവായി.
എന്നാൽ ഫാക്്ടറിക്കുള്ളിൽ കിടന്ന അസംസ്കൃത വസ്തുക്കൾക്കു തീപിടിച്ചതിനാൽ പുകയും പൊടിപടലങ്ങളും കൊണ്ടു രക്ഷാപ്രവർത്തകർക്ക് അടുത്തെത്താനായില്ല. കത്തിനശിച്ച ഫാക്്ടറിക്കുള്ളിലൂണ്ടായ നാശനഷ്ടങ്ങൾ എത്രയെന്ന് തിട്ടപ്പെടുത്തിട്ടിയില്ല.
സംഭവത്തെത്തുടർന്ന് കോട്ടയത്തു നിന്നുമെത്തിയ ഫയർഫോഴ്സ് സംഘത്തിന്റെ മണിക്കൂറുകൾ നീണ്ട പ്രവർത്തനങ്ങളെത്തുടർന്നാണ് സമീപത്തെ ഫാക്്ടറികളിലേക്ക് തീപടരാതെ കാക്കാനായത്.
പൂവന്തുരുത്തിൽ റബർ ഫാക്ടറിയിൽ തീപിടിത്തം
09:44 PM Feb 13, 2017 | Deepika.com