തോ​​മ​​സ് പാ​​ലാ സാ​​ഹ​​ിത്യ അ​​വാ​​ർ​​ഡ് ജോ​​യ്സി​​ക്ക്

09:44 PM Feb 13, 2017 | Deepika.com
പാ​​ലാ: സാ​​ഹി​​ത്യ​​കാ​​ര​​ൻ തോ​​മ​​സ് പാ​​ലാ​​യു​​ടെ സ്മ​​ര​​ണ നി​​ല​​നി​​ർ​​ത്തു​​ന്ന​​തി​​നാ​​യി മീ​​ന​​ച്ചി​​ൽ താ​​ലൂ​​ക്ക് ലൈ​​ബ്ര​​റി കൗ​​ണ്‍​സി​​ൽ ഏ​​ർ​​പ്പെ​​ടു​​ത്തി​​യ തോ​​മ​​സ് പാ​​ലാ സാ​​ഹി​​ത്യ അ​​വാ​​ർ​​ഡി​​ന് നോ​​വ​​ലി​​സ്റ്റ് ജോ​​യ്സി​​യെ തെ​​ര​​ഞ്ഞെ​​ടു​​ത്തു. 19 ന് 1.30 ​​ന് മീ​​ന​​ച്ചി​​ൽ കോം​​പ്ല​​ക്സ് ഹാ​​ളി​​ൽ ചേ​​രു​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ​​ചാ​​ണ്ടി അ​​വാ​​ർ​​ഡ് സ​​മ്മാ​​നി​​ക്കും. കെ.​​എം. മാ​​ണി എം​​എ​​ൽ​​എ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ജോ​​യി ഏ​​ബ്ര​​ഹാം എം​​പി സ​​മ്മാ​​ന​​ദാ​​നം നി​​ർ​​വ​​ഹി​​ക്കും. താ​​ലൂ​​ക്ക് ലൈ​​ബ്ര​​റി കൗ​​ണ്‍​സി​​ൽ പ്ര​​സി​​ഡ​​ന്‍റ് ജോ​​ണ്‍​സ​​ണ്‍ പു​​ളി​​ക്കി​​യി​​ൽ ആ​​മു​​ഖ​​പ്ര​​സം​​ഗം ന​​ട​​ത്തും. സെ​​ക്ര​​ട്ട​​റി റോ​​യി എ​​ലി​​പ്പു​​ലി​​ക്കാ​​ട്ടി​​ൽ സ്വാ​​ഗ​​തം പ​​റ​​യും. ജോ​​ർ​​ജ് പു​​ളി​​ങ്കാ​​ട്, കെ.​​എ​​സ്. വി​​ഷ്ണു​​ദാ​​സ്, പി.​​വി. വ​​ർ​​ഗീ​​സ് പു​​ല്ലാ​​ട്ട് എ​​ന്നി​​വ​​ര​​ട​​ങ്ങി​​യ സ​​മി​​തി​​യാ​​ണ് ജേ​​താ​​വി​​നെ തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്.