താലൂക്ക് സപ്ലൈ ഓഫീസിലേക്ക് മാർച്ച് നടത്തി

09:35 PM Feb 13, 2017 | Deepika.com
കാഞ്ഞിരപ്പള്ളി: റേഷൻ വിതരണത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ താലൂക്ക് സപ്ലൈ ഓഫീസിലേക്ക് മാർച്ച് നടത്തി. സപ്ലൈ ഓഫീസർക്ക് അരി നൽകിയാണ് യുവമോർച്ച പ്രതിഷേധം അറിയിച്ചത്.

യോഗത്തിൽ നിയോജകമണ്ഡലം പ്രസിഡന്റ് വിഷ്ണു എസ്. നായർ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ട്രഷറർ കെ.ജി.കണ്ണൻ ഉദ്ഘാടനം നിർവഹിച്ചു. യുവമോർച്ച ജനറൽ സെക്രട്ടറി ജയരാജ് സി.ജെ., ജില്ലാ ട്രഷറർ സന്ദീപ് ജെ., ജില്ലാ സെക്രട്ടറി ഗണേശൻ, ജില്ലാ കമ്മിറ്റിയംഗം രാജ്മോഹൻ, സെഫി ജോർജ്, രഞ്ജിത്ത്, ബിജെപി സംസ്‌ഥാന സമിതിയംഗം നോബിൾ മാത്യു, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ടി.ബി. ബിനു, മിഥുൽ എസ്. തുടങ്ങിയവർ പ്രസംഗിച്ചു.