കുടിവെള്ള വിതരണം പുനരാരംഭിക്കണം

09:35 PM Feb 13, 2017 | Deepika.com
കാഞ്ഞിരപ്പള്ളി: പൈപ്പ് ലൈനിലെ തകരാറുകൾ പരിഹരിച്ച് കാഞ്ഞിരപ്പള്ളി ടൗണിലെ കുടിവെള്ള വിതരണം പുനരാരംഭിക്കണമെന്ന് ബിജെപി കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്‌തമായ സമരപരിപാടികൾ നടത്തുന്നതിന് യോഗം തീരുമാനിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബിജു കൊടൈയ്ക്കനാൽ അധ്യക്ഷത വഹിച്ചു.