യാത്രയയപ്പ് നൽകി

09:35 PM Feb 13, 2017 | Deepika.com
എലിക്കുളം: ഉണ്ണിമിശിഹാ പള്ളി വികാരി ഫാ. ജോയി ചിറ്റൂർ, അസിസ്റ്റന്റ് വികാരി ഫാ. ജോർജ് തെരുവംകുന്നേൽ എന്നിവർക്ക് ഇടവകാംഗങ്ങളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ യാത്രയയപ്പു നൽകി. പാരീഷ് കൗൺസിൽ സെക്രട്ടറി ജെ. മാത്യു വടക്കേമംഗലത്തിന്റെ അധ്യക്ഷതയിൽ ഫാ. ഷിന്റോ അക്കരവിളയിൽ, തോമസ് താഴത്തേടത്ത്, സിസ്റ്റർ എമി ടോം എസ്എബിഎസ്, സോജൻ ആന്റണി പാലക്കുടിയിൽ, പ്രകാശ് കാവിപുരയിടം, തോമാച്ചൻ കുമ്പളന്താനം, വിൻസെന്റ് പാമ്പൂരി എന്നിവർ പ്രസംഗിച്ചു. ഫാ. ജോയി ചിറ്റൂർ എലിക്കുളം പാമ്പോലി സെറിനിറ്റി ഹോം ചാപ്ലിനായും ഫാ. ജോർജ് തെരുവംകുന്നേൽ കോരുത്തോട് സെന്റ് ജോർജ് പള്ളി അസിസ്റ്റന്റ് വികാരിയായുമാണ് സ്‌ഥലംമാറിപ്പോകുന്നത്.