തൊഴിലധിഷ്ഠിത കോഴ്സുകൾ

09:35 PM Feb 13, 2017 | Deepika.com
പാലാ: പൊതുമേഖലാ സ്‌ഥാപനമായ കെൽട്രോണിന്റെ പാലായിലെ നോളഡ്ജ് സെന്ററിൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഗ്രാഫിക്സ് വെബ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിംഗ് (12 മാസം), ഡിപ്ലോമ ഇൻ ഡിജിറ്റൽ ഫിലിം മേക്കിംഗ് (6 മാസം), ഡിപ്ലോമ ഇൻ കംപ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ് വർക്ക് മെയിന്റനൻസ് വിത്ത് ലാപ്ടോപ് ടെക്നോളജി (12 മാസം), ഇൻഡസ്ട്രിയൽ മെയിന്റനൻസ് (12 മാസം), റീട്ടെയിൽ ആൻഡ് ലോജിസ്റ്റിക്, ക്യുഎ/ക്യുസി, എംഇപി, ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, കേരള സർക്കാർ അംഗീകരിച്ചതും പിഎസ്സി നിയമനങ്ങൾക്കു യോഗ്യവുമായ പിജിഡിസിഎ, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, വേഡ് പ്രോസസിംഗ് ആൻഡ് ഡേറ്റാ എൻട്രി എന്നീ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

കൂടാതെ ഡിപ്ലോമ/ഡിഗ്രി/ബിസിഎ/ബി–ടെക്/എംസിഎ തുടങ്ങിയ കോഴ്സുകളിലേക്കാവശ്യമായ അക്കാഡമിക് പ്രൊജക്ടുകൾ, ഇന്റേൺഷിപ്പുകൾ എന്നിവ ചെയ്യുന്നതിനും സൗകര്യമുണ്ട്. വിദ്യാഭ്യാസ യോഗ്യത: എസ്എസ്എൽസി, പ്ലസ്ടു/ഐടിഐ/ഡിപ്ലോമ/ഡിഗ്രി. ശനി, ഞായർ ദിവസങ്ങളിൽ പ്രത്യേക ക്ലാസുകൾ ഉണ്ടായിരിക്കും. വിശദവിവരങ്ങൾക്കു ഫോൺ: 04822–212025, 9496308237.