സൗജന്യ മെഡിക്കൽ ക്യാമ്പും കണ്ണട വിതരണവും

09:35 PM Feb 13, 2017 | Deepika.com
ഈരാറ്റുപേട്ട: ബ്ലോക്ക് പഞ്ചായത്ത് 2016–17 ജനകീയാസൂത്രണ പദ്ധതിയിൽപ്പെടുത്തി വയോജനങ്ങൾക്കു സൗജന്യ മെഡിക്കൽ ക്യാമ്പും നേത്രപരിശോധനാക്യാമ്പും കണ്ണടവിതരണവും 18 നു രാവിലെ 9.30 ന് ഈരാറ്റുപേട്ട ബ്ലോക്ക് ഓഫീസ് അങ്കണത്തിൽ നടത്തും. ആന്റോ ആന്റണി എംപി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. പ്രേംജി അധ്യക്ഷത വഹിക്കും. തൈറോയ്ഡ്, കാൻസർ, നേത്ര പരിശോധനകൾ ക്യാമ്പിൽ നടത്തും.