അനധികൃത കൈയേറ്റം ഒഴിപ്പിക്കണമെന്ന്

09:35 PM Feb 13, 2017 | Deepika.com
കൊഴുവനാൽ: നാഷണൽ ആർട്സ് ക്ലബിന്റെ സ്‌ഥലവും ഗ്രാമപഞ്ചായത്ത് കംഫർട്ട് സ്റ്റേഷനോട് ചേർന്നുള്ള സ്‌ഥലവും സ്വകാര്യ വ്യക്‌തി കൈയേറിയതായും ഇതിനു കൂട്ടുനിന്ന ഉദ്യോഗസ്‌ഥർക്കെതിരേ നിയമനടപടി സ്വീകരിക്കുകയും വിജിലൻസ് അന്വേഷണം നടത്തുകയും ചെയ്യണമെന്ന് നാഷണൽ ആർട്സ് ക്ലബിൽ നടന്ന സർവകക്ഷിയോഗം ആവശ്യപ്പെട്ടു. വി.ജി. ബിനു ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് പി.സി. ജോസഫ് വയലിൽ അധ്യക്ഷത വഹിച്ചു. ജോസ്മോൻ മുണ്ടയ്ക്കൽ, സാജൻ മണിയങ്ങാട്ട്, ജോസ് ജോസഫ് പൊയ്കയിൽ, കെ.ബി. അജേഷ്, കെ.ജി. രാജേഷ്, ക്ലബ് സെക്രട്ടറി സെബസ്റ്റ്യൻ പുള്ളോലി, ജോർജുകുട്ടി സെബാസ്റ്റ്യൻ, പി.എം. ജോസ് പന്തലാനി, ടി.ടി. ജോർജ് എന്നിവർ പ്രസംഗിച്ചു.