കോളജ് തലത്തിൽ സംരംഭകപരിശീലനം ആവശ്യമെന്ന്

09:35 PM Feb 13, 2017 | Deepika.com
മേലുകാവ്: കേവലം ഒരു ജോലി നേടിയെടുക്കുന്നതിനപ്പുറം സംരംഭകരായി തീരുവാനുള്ള പരിശീലനങ്ങൾ കോളജ് തലത്തിൽ ആരംഭിക്കേണ്ട സമയം അതിക്രമിച്ചെന്ന് പി.സി. ജോർജ് എംഎൽഎ അഭിപ്രായപ്പെട്ടു. മേലുകാവ് ഹെൻറി ബേക്കർ കോളജ് കൊമേഴ്സ് വിഭാഗം സംഘടിപ്പിച്ച സംരംഭക മീറ്റ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വാശ്രയ മേഖലയിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. എന്നാൽ ചില വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ വളരെ മാതൃകാപരമായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊമേഴ്സ് വിഭാഗം മേധാവി ഡോ. ആന്റണി കല്ലമ്പള്ളി അധ്യക്ഷത വഹിച്ചു. ശ്രീനാഥ് വിഷ്ണു, ബോബിന മാത്യു, ജോസഫ് ബി. ഫെൻ, ഡോ. നിഷ ജോസഫ്, അഡ്വ. വി.എൻ. ശശിധരൻ, ഡൊമിനിക് ഈപ്പൻ, പ്രഫ. കോര ജേക്കബ്, ഡോ. സാന്റോ ജോസ്, പ്രഫ. ജെസ്റ്റിൻ ജോസ് എന്നിവർ പ്രസംഗിച്ചു.