മരംവീണ് തൊഴിലാളി സ്ത്രി മരിച്ചു
08:57 PM Feb 13, 2017 | Deepika.com
കട്ടപ്പന: കാഞ്ചിയാർ മേപ്പാറയിൽ മരം വീണ് സ്ത്രീ തൊഴിലാളി മരിച്ചു. മേപ്പാറ മുരുകവിലാസം രാജുവിന്റെ ഭാര്യ സരസ്വതി (55) ആണ് മരിച്ചത്. മേപ്പാറ ലവപാറ വഹാബ് എസ്റ്റേറ്റിൽ ഇന്നലെ രാവിലെ ഒന്പതിനാണ് അപകടമുണ്ടായത്.ഏലത്തോട്ടത്തിൽ ജോലിചെയ്യുന്നതിനിടെ ശക്തമായ കാറ്റിൽ മരത്തിന്റെ ശിഖരം ഒടിഞ്ഞ് സരസ്വതിയുടെ ദേഹത്തു പതിക്കുകയായിരുന്നു. ഉടൻതന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.