നാടൻ ഭക്ഷ്യമേള സംഘടിപ്പിച്ചു

08:40 PM Feb 13, 2017 | Deepika.com
കോട്ടോപ്പാടം: വിദ്യാർഥികളിൽ ഗാർഹിക ഭക്ഷ്യവസ്തുക്കളോട് താത്പര്യം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കോട്ടോപ്പാടം കെഎഎച്ച്എച്ച്എസ്എസിലും അലനല്ലൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലും നാടൻ ഭക്ഷ്യമേള സംഘടിപ്പിച്ചു.മേളയിൽ വിദ്യാർഥികൾ മാതാപിതാക്കളുടെയും അധ്യാപകരുടെയും സഹായത്തോടെ പാചകം ചെയ്ത് ഇരൂന്നൂറോളം വ്യത്യസ്ത വിഭവങ്ങൾ വിതരണം ചെയ്തു.