കോയമ്പത്തൂരിലെ ലോഡ്ജുകളിൽ പോലീസ് റെയ്ഡ് നടത്തി

08:40 PM Feb 13, 2017 | Deepika.com
കോയമ്പത്തൂർ: ക്രമസമാധാനം തകരാൻ സാധ്യതയുള്ളതിനാൽ നഗരത്തിലെ ലോഡുകളിൽ പോലീസ് വ്യാപക റെയ്ഡ് നടത്തി. ചെന്നൈയിൽ ക്രമസമാധാനം തകർക്കുന്നതിനായി സാമൂഹ്യവിരുദ്ധർ ലോഡ്ജുകളിൽ താമസിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് പോലീസിന്റെ പരിശോധന.സംസ്‌ഥാനത്തു നടക്കുന്ന രാഷ്ര്‌ടീയ സംഭവവികാസങ്ങളുടെ ഭാഗമായി നഗരത്തിൽ അനിഷ്‌ടസംഭവങ്ങൾ നടക്കാതിരിക്കാനുള്ള മുൻകരുതൽ നടപടികളും പോലീസ് സ്വീകരിച്ചിട്ടുണ്ട്.