കോളജ് വിദ്യാർഥികൾക്കു കഞ്ചാവു വിറ്റ അഞ്ചംഗസംഘം പിടിയിൽ

08:40 PM Feb 13, 2017 | Deepika.com
കോയമ്പത്തൂർ: കോളജ് വിദ്യാർഥികൾക്കു കഞ്ചാവുവില്പന നടത്തിയ അഞ്ചംഗസംഘത്തെ പിടികൂടി. കരൂർ മണികണ്ഠൻ (21), കേരളത്തിൽനിന്നുള്ള വിഷ്ണു (19), ജെസിൽ (19), ഒണ്ടിപുതൂർ കാർത്തിക് (23), വിൻസന്റ് (23) എന്നിവരാണ് അറസ്റ്റിലായത്.

കോളജുകൾ ഏറെയുള്ള പീളമേട് പ്രദേശത്ത് വിദ്യാർഥികൾക്കു കഞ്ചാവ് വിതരണം ചെയ്യുന്ന നെറ്റ്വർക്ക് പ്രവർത്തിക്കുന്നതായി പോലീസിനു ലഭിച്ച പരാതിയെ തുടർന്ന് സിറ്റി പോലീസ് കമ്മീഷണർ അമൽരാജിന്റെ ഉത്തരവുപ്രകാരം സ്പെഷൽ ടീം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവരിൽനിന്നും ഒന്നരക്കിലോ കഞ്ചാവും കണ്ടെടുത്തു.

കോയമ്പത്തൂർ: ആർഎസ് പുരത്ത് കഞ്ചാവുവില്പന നടത്തിയ നാലുപേർ പോലീസ് പിടിയിലായി. ഫൈസൽ റഹ്്മാൻ (23), സദ്ദാം ഹുസൈൻ (23), നാഗേന്ദ്ര ബാബു (23), മനോജ് (18) എന്നിവരാണ് പിടിയിലായത്.ആർ.എസ്.പുരം പോലീസ് നടത്തിയ പരിശോധനയിലാണ് ലൈറ്റ് ഹൗസ് റോഡ്, പൂമാർക്കറ്റ്, പഴമണ്ടി എന്നിവിടങ്ങളിൽ കഞ്ചാവു വില്പന നടത്തിയ ഇവരെ പിടികൂടിയത്. ഇവരിൽനിന്നും കഞ്ചാവും പിടികൂടി.