അധ്യാപകർ സമൂഹത്തിനു പ്രചോദകരാകണം:പി.ജെ. ജോസഫ്

08:40 PM Feb 13, 2017 | Deepika.com
തൊടുപുഴ: വിദ്യാർഥികൾക്കു പ്രചോദനം നൽകാൻ കഴിയുന്നവരാകണം അധ്യാപകരെന്നു പി.ജെ.ജോസഫ് എംഎൽഎ. തൊടുപുഴയിൽ നടന്ന കെഎസ്ടിഎഫ് സംസ്‌ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംംഗിക്കുകയായിരുന്നു അദേഹം.

പുതിയ തലമുറയ്ക്ക് പുതിയ ആശയങ്ങളാണ് വേണ്ടത്. അവരാണ് നാളെയുടെ പ്രതീക്ഷകൾ. അഭിരുചിക്കനുസരിച്ചും കാലഘട്ടം ആവശ്യപ്പെടുന്നതുമായ കോഴ്സ് കണ്ടെത്തി മികച്ച വിജയം നേടാൻ വിദ്യാർഥികളെ പ്രാപ്തരാക്കണം. സമൂഹത്തിന്റെ ചാലക ശക്‌തിയായി വളരാൻ അധ്യാപകർക്ക് കഴിയണം. വിജ്‌ഞാനത്തോടുള്ള താൽപര്യമാണ് കേരളത്തിന്റെ ഏറ്റവും വലിയ ആസ്തിയെന്നും പി.ജെ. ജോസഫ് പറഞ്ഞു.

കെഎസ്ടിഎഫ്. സംസ്‌ഥാന പ്രസിഡന്റ് ജോർജ് തുറയ്ക്കൽ അധ്യക്ഷത വഹിച്ചു. മുൻ സംസ്‌ഥാന പ്രസിഡന്റുമാരായ മത്തച്ചൻ പുരയ്ക്കൽ, പി.എ. ജോർജ്, സിറിയക് കാവിൽ എന്നിവരെ യോഗത്തിൽ പൊന്നാട അണിയിച്ചു. സർവീസിൽ നിന്നും വിരമിക്കുന്ന സംസ്‌ഥാന പ്രസിഡന്റ് ജോർജ് തുറയ്ക്കലിനെ പി.ജെ. ജോസഫ് എംഎൽഎ മെമന്റോ നൽകി ആദരിച്ചു.

ജോസ് കെ മാണി എംപി, ജോയി എബ്രാഹം എംപി, പ്രഫ. ഡി.കെ.ജോൺ, പ്രഫ. എം.ജെ. ജേക്കബ്, ജോസഫ് ജോൺ, ജോസി ജേക്കബ്, ജിമ്മി മറ്റത്തിപ്പാറ, ജിറ്റോ ലൂയിസ്, പെണ്ണമ്മ തോമസ്, മറിയാമ്മ മുള്ളുകാലായിൽ, ജോർജുകുട്ടി ജേക്കബ്, ജോസ് കാവാലം, മൈക്കിൾ സിറിയക്, ഷൈൻ ജോസ്, ലംബൈ മാത്യു, പി.ജെ.മാത്യു എന്നിവർ പ്രസംഗിച്ചു.