കർഷക അവാർഡ് അപേക്ഷ നാളെ വരെ

08:40 PM Feb 13, 2017 | Deepika.com
ഇടുക്കി: സംസ്‌ഥാന തലത്തിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് വിവിധ മേഖലകളിൽ നൽകുന്ന 2016–17ലെ 30 ൽപരം അവാർഡുകൾക്ക് പരിഗണിക്കുന്നതിന് കർഷകർ, കർഷക തൊഴിലാളികൾ, വിദ്യാർഥികൾ തുടങ്ങിയവർക്ക് കൃഷി ഭവൻ മുഖേന നിർദ്ദിഷ്ട ഫാറത്തിൽ അപേക്ഷിക്കാം. അവസാന തീയതി നാളെ. വിശദ വിവരങ്ങൾക്ക് അതാത് കൃഷി ഭവൻ, കൃഷി അസി. ഡയറക്ടർ ഓഫീസുമായോ, തൊടുപുഴ പ്രിൻസിപ്പൽ കൃഷി ഓഫീസുമായോ ബന്ധപ്പെടാം. അപേക്ഷാഫോറവും മറ്റ് വിവരങ്ങളും ംംം.സലൃമഹമമഴൃശരൗഹേൗൃല.ഴീ്.ശി എന്ന സൈറ്റിൽ ലഭിക്കും. ഫോൺ: 04862 222428.