ദേശീയ ബാസ്കറ്റ്ബോൾ: കേരളാടീമിൽ മുട്ടം ഷന്താളിന്റെ ആറുതാരങ്ങൾ

08:40 PM Feb 13, 2017 | Deepika.com
തൊടുപുഴ: ഹൈദരാബാദിൽ നടക്കുന്ന ഖേലോ ഇന്ത്യ ദേശീയ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പി*ള്ള കേരള അണ്ടർ 17*ആൺകുട്ടികളുടെയും പെൺകുട്ടികളുടേയും കേരളടീമുകളെ ഇടുക്കിയുടെ ഡൊമിനിക് ഡി. വരകുകാലയും ഒലീവിയ ടി. ഷൈബുവും നയിക്കും. ഇവരെ കൂടാതെ ആൺകുട്ടികളുടെ ടീമിൽ എഡ്വിൻ തോംസൺ. ടോം ജോസ്, ജോർഡി ജെയ്സ് എന്നിവരും അണ്ടർ 14 ആൺകുട്ടികളുടെ ടീമിൽ ജോയൽ വിൻസ് മറ്റവും ഇടം പിടിച്ചു.

സംസ്‌ഥാനടീമിൽ സ്‌ഥാനം നേടിയ ഈ ആറുപേരും മുട്ടം ഷന്താൾ ജ്യോതി പബ്ലിക് സ്കൂളിലെ വിദ്യാർഥികളാണ്. ഡോ. പ്രിൻസ് കെ. മറ്റമാണ് പരിശീലകൻ. കേരള ടീമിലേക്ക് ആറു കളിക്കാർ ഇടം നേടുക വഴി ഏറ്റവും കൂടുതൽ കളിക്കാരെ സംസ്‌ഥാന ടീമിനു സംഭാവന ചെയ്യുക എന്ന അപൂർവ റിക്കാർഡും മുട്ടം ഷന്താൾ ജ്യോതി പബ്ലിക് സ്കൂൾ കരസ്‌ഥമാക്കി. മുട്ടം ചോക്കാട്ട് സി.ജെ. ജോസ് – മിനി ദമ്പതികളുടെ ഇളയ മകനായ ടോം ജോസ് നാസിക്കിൽ നടന്ന ദേശീയ സബ്–ജൂണിയർ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ടോപ്–സ്കോററായിരുന്നു. വെള്ളിയാമറ്റം വരകുകാലാ സണ്ണി – ആലീസ് ദമ്പതികളുടെ മകനായ ഡൊമിനിക്കും മുട്ടം തെങ്ങുമ്പിള്ളി പീസ് – ജീജ ദമ്പതികളുടെ മകനായ ജോർഡിയും കഴിഞ്ഞ വർഷം ഹൈദരാബാദിൽ നടന്ന*രാജീവ് ഗാന്ധി ഖേൽ അഭിയാൻ ദേശീയ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. കാഞ്ഞാർ തൈമുറിയിൽ ഷൈബു കെ. ജോസഫ് – സോണിയ ദമ്പതികളുടെ മൂത്ത പുത്രിയായ ഒലീവിയ കഴിഞ്ഞ രണ്ടു വർഷങ്ങളിൽ പോർബന്തറിലും ഹൈദരാബാദിലും നടന്ന*രാജീവ് ഗാന്ധി ഖേൽ അഭിയാൻ ദേശീയ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പുകളിൽ കേരളത്തിനായി ഉജ്‌ജ്വല പ്രകടനം കാഴ്ചവച്ചിരുന്നു.

ഇടുക്കി ജില്ലാ യൂത്ത് ടീം നായികയായി*ന്ന ഒലീവിയ നോയിഡയിൽ നടന്ന അമേരിക്കൻ പരിശീലകർ നേതൃത്വം നല്കിയ എൻബിഎ ദേശീയ എലൈറ്റ് ക്യാമ്പിലും ഇടം നേടി മികവു തെളിയിച്ചിട്ടുണ്ട്. കുടയത്തൂർ പിണക്കാട്ട് ഡോ. തോംസൺ ജോസഫ് – സ്വീറ്റ്ലിൻ ദമ്പതികളൂടെ മകനായ എഡ്വിൻ കേരള ബാസ്കറ്റ്ബോൾ ചരിത്രത്തിലാദ്യമായി കൊരട്ടിയിൽ നടന്ന സംസ്‌ഥാനചാമ്പ്യൻഷിപ്പിൽ ഇടുക്കി ജില്ല വെള്ളി നേടിയപ്പോൾ ടീമിന്റെ നായകനായിരുന്നു. കഴിഞ്ഞവർഷത്തെ ദേശീയ സബ്–ജൂണിയർ ബാസ്ക്റ്റ്ബോൾ ചാമ്പ്യൻഷിപ്പിനുള്ള സംസ്‌ഥാനക്യാമ്പിലേക്കു തെരഞ്ഞെടുക്കപ്പെട്ടിരുന്ന ജോയൽ വിൻസ് തൊടുപുഴ മറ്റത്തിൽ വിൻസ് കെ. മറ്റം–സീമ ദമ്പതികളുടെ മകനാണ്.