ഡിഎഫ്സി അണക്കര യൂണിറ്റ്ഉദ്ഘാടനംചെയ്തു

08:40 PM Feb 13, 2017 | Deepika.com
അണക്കര: അണക്ക സെന്റ് തോമസ് ഫൊറോന പാരീഷിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ദീപിക ഫ്രണ്ട്സ് ക്ലബ് ഉദ്ഘാടനംചെയ്തു.

അണക്കര സെന്റ് തോമസ് പാരീഷ് ഹാളിൽ നടന്ന യോഗത്തിൽ ഡിഎഫ്സി കോതമംഗലം രൂപത കോ–ഓർഡിനേറ്റർ ഫാ. ജിനോ പുന്നമറ്റത്തിൽ ഉദ്ഘാടനം നിർവഹിച്ചു.

ഡിഎഫ്സി യൂണിറ്റ് പ്രസിഡന്റ് ടോമിച്ചൻ കോഴിമല അധ്യക്ഷതവഹിച്ചു.ഫൊറോന ഡയറക്ടർ ഫാ. വിൽഫിച്ചൻ തെക്കേവയലിൽ, ഫാ. ജോസഫ് വലിയകുന്നത്ത്, ഭാരവാഹികളായ ചാക്കോ കൊട്ടൂപ്പള്ളിൽ, അഗസ്റ്റിൻ പാറശേരി, ജോസ് പുതുമന, സോഫിൻ ആക്കിലേട്ട് തുടങ്ങിയവർ പ്രസംഗിച്ചു.