മത്സ്യകൃഷിയിൽ കേരളംരാജസ്‌ഥാന് മാതൃക

08:40 PM Feb 13, 2017 | Deepika.com
തൊടുപുഴ: രാജസ്‌ഥാൻ മന്ത്രി പ്രഭുലാൽ സൈനിയും സംഘവും കേരളത്തിലെ അലങ്കാര മത്സ്യകൃഷി പഠിക്കുന്നതിനു പഠിക്കുന്നതിനായി കല്ലൂർക്കാട് പ്രവർത്തിക്കുന്ന കുന്നേൽ അക്വ ഫാമും മുതലക്കോടം കിഴക്കേൽ ഹാൻസ് അക്വാ ഫാമും സന്ദർശിച്ചു. കേരളത്തിലെ മികച്ച ഫാമുകളായി കേന്ദ്ര ഫിഷറീസ് ഡിപ്പാർട്ടുമെന്റ് തെരഞ്ഞെടുത്തിട്ടുള്ളതാണിവ. രാജസ്‌ഥാനിൽ മത്സ്യകൃഷി പദ്ധതി ആരംഭിക്കുന്നതിനു മുന്നോടിയായാണ് അവർ എത്തിയത്. ഫാമിന്റെ പ്രവർത്തനങ്ങൾ വിശദമായി മനസിലാക്കുന്നതിനായി രണ്ടുമണിക്കൂറോളം മുതലക്കോടം ഫാമിൽ ചെലവഴിച്ചു. കേന്ദ്ര ഫിഷറീസ് ഡിപ്പാർട്ടുമെന്റിലെ ഉദ്യോഗസ്‌ഥരും മന്ത്രിയെ അനുഗമിച്ചിരുന്നു.