പലതുള്ളി പെരുവെള്ളം പദ്ധതിമാർ മഠത്തികണ്ടത്തിൽ ഉദ്ഘാടനംചെയ്തു

08:40 PM Feb 13, 2017 | Deepika.com
രാജഗിരി: രാജഗിരി (വെള്ളള്ള്) ഇടവക ദൈവാലയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഇടവകയിലെ മാതൃദീപ്തി കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തുന്ന പല തുള്ളി പെരുവെള്ളം സംരംഭത്തിന്റെ ഉദ്ഘാടനം മാതൃദീപ്തി പ്രസിഡന്റ് ആൻസി അബ്രാഹം മഠത്തിലിന് ജീവ അരി നല്കി കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തികണ്ടത്തിൽ നിർവഹിച്ചു. നെറ്റിയിലെ വിയർപ്പ് കൊണ്ട് അപ്പം ഭക്ഷിക്കാൻ അരുൾ ചെയ്ത ഈശോയുടെ വാക്കുകൾ പ്രാവർത്തികമാക്കി ദൈവാലയം നിർമിക്കാനാണ് ഇടവക സമൂഹം ലക്ഷ്യമിടുന്നത്.

ഇതിനായി മറ്റു ഇടവകയിൽ നിന്ന് ആക്രി സാധനങ്ങൾ ശേഖരിച്ച് വിൽക്കുക, ചക്ക ശേഖരിച്ച് വിൽക്കുക, ജീവ ഉൽപന്നങ്ങൾ വാങ്ങിക്കുക എന്നീ സംരംഭത്തിൽ ജാതിമതഭേദമന്യേ എല്ലാവരും അണിചേരുന്നു. അനുദിന ജീവിതത്തിനാവശ്യമായ ഉല്പന്നങ്ങൾ പള്ളി പണി പൂർത്തിയാകുന്നതുവരെ ഈ സംരംഭത്തിലൂടെ വാങ്ങി ഇതിൽ പങ്കാളിയാകണമേയെന്ന് വികാരി ഫാ. ജിയോ ചെമ്പരത്തി അഭ്യർഥിച്ചു.

ഇന്നലെ പള്ളി അങ്കണത്തിൽ 10 കിലോ, 25 കിലോ അരി വാങ്ങിച്ചവർക്ക് സമ്മാന കൂപ്പൺ ലഭിച്ചു. നറുക്കെടുപ്പിലൂടെ സോജൻ മാരാംകുഴിക്ക് 10 കിലോ അരി സൗജന്യമായി ബിഷപ് നൽകി. ജീവ ഉൽപന്നങ്ങളായ വടിഅരി, ചായപ്പൊടി, കാപ്പിപ്പൊടി, ജീവ ബാം, സോപ്പുപൊടി, സോപ്പു ലോഷൻ, സോപ്പ് എന്നിവയാണ് ഈ സംരംഭത്തിലൂടെ നൽകുന്നത്.

കോതമംഗലം സോഷ്യൽ സർവീസ് ഡയറക്ടർ ഫാ. ജേക്കബ് തലാപ്പിള്ളി, ബിഷപ്പ് സെക്രട്ടറി ഫാ. മാത്യു കിഴക്കേടത്ത്, വിമല പബ്ലിക്സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ വിമൽറോസ് സിഎംസി, കൈക്കാരൻമാരായ തോമസ് തെക്കേക്കൂറ്റ്, ടോമി വെച്ചൂർ, ബിജു പുത്തൻപുരയ്ക്കൽ, ജിൻസ് ചെറ്റകാരിയ്ക്കൽ, ബേബി കുര്യാംപറമ്പിൽ, മാതൃദീപ്തി പ്രസിഡന്റ് ആൻസി അബ്രാഹം മഠത്തിൽ എന്നിവർ പ്രസംഗിച്ചു. പുളിയ്ക്കത്തൊട്ടി –സാബു കപ്പലുമാക്കൽ, ടോമി വിളക്കുമരുതുങ്കൽ, ജോയിച്ചൻ ചക്കുംമൂട്ടിൽ, വെള്ളള്ള് – വിമല സ്കൂൾ ഓഫീസ്, റോയി കല്ലുംതലയ്ക്കൽ, ജിജോ ചെറ്റക്കാരിയ്ക്കൽ, മാത്യു (വൈദ്യൻ) ചെറ്റകാരിയ്ക്കൽ, ജോസ് അമ്പഴത്തിനാൽ, ജെയിംസ് ചെറുവള്ളിൽ, സണ്ണി വലിയകുന്നത്ത്, വെള്ളക്കയം – ഡൊമിനിക് തൊണ്ണൂറുംചിറയിൽ, ബെന്നി വടക്കേക്കര, മൊട്ടമുടി – ജിൻസ് ചെറ്റകാരിയ്ക്കൽ, വെള്ളിലാംതൊട്ടി– തോമസ് വെള്ളരിങ്ങാട്ട് എന്നിവിടങ്ങളിൽ ജീവ ഉൽപന്നങ്ങൾ ലഭിക്കും.