ബസ് സർവീസ് ആരംഭിക്കണം:കെഎസ്സി–എം

08:40 PM Feb 13, 2017 | Deepika.com
തൊടുപുഴ: പെരുമ്പിള്ളിച്ചിറ – ഏഴല്ലൂർ റൂട്ടിൽ കുടുതൽ ബസ് സർവീസ് ആരംഭിക്കണമെന്നു കെഎസ്സി –എം അൽ–അസ്ഹർ കോളജ് യൂണിറ്റ് പ്രവർത്തകയോഗം ആവശ്യപ്പെട്ടു. കോളജ് സമയത്ത് ഈ റൂട്ടിൽ ബസ് കുറവായതിനാൽ സ്കൂൾ – കോളജ് വിദ്യാർഥികൾ വളരെ ബുദ്ധിമുട്ടുകയാണ്. ഇതിനു അടിയന്തിര പരിഹാരം വേണമെന്നു യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് സെബിൻ ജോസ് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് പ്രഫുൽ ഫ്രാൻസിസ്, തോമസ് സെബാസ്റ്റ്യൻ, അജോ പ്ലാക്കൂട്ടം, അഖിൽ ജോർജ്, ജോർജുകുട്ടി സേവ്യർ, ബെഞ്ചമിൻ കുര്യൻ, ലിപിൻ ലാലിച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.