സിജോ കാനാച്ചേരി മിസ്റ്റർ ആലപ്പുഴ

08:39 PM Feb 13, 2017 | Deepika.com
മങ്കൊമ്പ്: കേരള സ്റ്റേറ്റ് ബോഡി ബിൽഡിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ജില്ലാ ശരീര സൗന്ദര്യ മൽസരത്തിൽ സിജോ കാനാച്ചേരി മിസ്റ്റർ ആലപ്പുഴയായി തെരഞ്ഞെടുക്കപ്പെട്ടു. ചേർത്തല വയലാറിൽ നടന്ന മത്സരങ്ങളിൽ എബിൻ ക്ലീറ്റസ് ജൂനിയർ വിഭാഗത്തിലും, സബ് ജൂനിയർ വിഭാഗത്തിൽ അഗസ്റ്റിനും ജേതാക്കളായി. പുളിങ്കുന്ന് ബോഡി സ്റ്റൈൽ ഫിറ്റ്നസ് സെന്റർ ഓവറോൾ ചാമ്പ്യൻഷിപ് നേടി. വിജയികൾക്ക് എ.എം. ആരീഫ് എംഎൽഎ ട്രോഫികൾ വിതരണം ചെയ്തു.