ഗുണ്ടാലിസ്റ്റിലുള്ളവരെ സ്റ്റേഷനിൽ വിളിപ്പിച്ചു

08:39 PM Feb 13, 2017 | Deepika.com
അമ്പലപ്പുഴ: അമ്പലപ്പുഴ പുന്നപ്രഭാഗങ്ങളിൽ ഗുണ്ടാലിസ്റ്റിലുള്ളവരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. മധ്യമേഖലാ ഐജിയുടെ നിർദേശപ്രകാരം അമ്പലപ്പുഴ സ്റ്റേഷൻ പരിധിയിൽ ഗുണ്ടാലിസ്റ്റിൽ പെട്ട 15 ഉം പുന്നപ്രയിൽ 10 ഉം പേരെയാണ് ഇന്നലെ ഉച്ചയോടെ സ്റ്റേഷനിലേക്കു വിളിച്ചു വരുത്തിയത് ഇവരുടെ ഇപ്പോഴത്തെ ജീവിതരീതി മനസിലാക്കുവാനും ഇവർ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുത്തുന്നുണ്ടോ എന്നു നിരീക്ഷിക്കുവാനുമാണ് ഈ നടപടി. ക്വട്ടേഷൻ സംഘങ്ങൾ വ്യാപകമാകുന്നതിന്റെ അടിസ്‌ഥാനത്തിലാണ് ഇത്തരം നിരീക്ഷണങ്ങൾ നടത്തുന്ന തെന്നും ഇവർക്കായി ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.