നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ യു​വാ​വ് വി​മാ​ന​ത്തി​ൽ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു

11:39 PM Feb 12, 2017 | Deepika.com
പാ​ലോ​ട് : നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ മ​ല​യാ​ളി യു​വാ​വ് വി​മാ​ന​ത്തി​ൽ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു. ന​ന്ദി​യോ​ട് ക​ള്ളി​പ്പാ​റ ത​ട​ത്ത​രി​ക​ത്തു വീ​ട്ടി​ൽ ശ്രീ​കു​മാ​ർ(46) ആണ് മ​രി​ച്ച​ത്. സൗ​ദി അ​റേ​ബ്യ​യി​ലെ ദ​മാ​മി​ൽ നി​ന്ന് ജെ​റ്റ് എ​യ​ർ​വേ​സ് വി​മാ​ന​ത്തി​ൽ സ​ഞ്ച​രി​ക്ക​വെ ശ്രീ​കു​മാ​റി​നു അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ടു. ഇ​തേ തു​ട​ർ​ന്നു വി​മാ​നം മ​സ്ക്ക​റ്റ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ക്കു​ന്ന​തി​നി​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. തൊ​ട്ട​ടു​ത്ത മി​ലി​ട്ട​റി ഹോ​സ്പി​റ്റ​ലി​ലെ​ത്തി​ച്ച് മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​നു തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങേ​ണ്ടി​യി​രു​ന്ന​താ​ണ് ശ്രീ​കു​മാ​ർ. ഇ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ക്കാ​ൻ കു​ടും​ബാം​ഗ​ങ്ങ​ൾ യാ​ത്ര​തി​രി​ച്ചെ​ങ്കി​ലും വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന​തി​നു തൊ​ട്ടു​മു​ന്പ് മ​ര​ണ​വി​വ​രം തേ​ടി​യെ​ത്തു​ക​യാ​യി​രു​ന്നു. ദ​മാ​മി​ൽ 11 വ​ർ​ഷ​മാ​യി പെ​യി​ന്‍റിം​ഗ് ജോ​ലി ചെ​യ്യു​ന്ന ശ്രീ​കു​മാ​ർ ഒ​ന്ന​ര വ​ർ​ഷം മു​ന്പാ​ണ് നാ​ട്ടി​ലെ​ത്തി മ​ട​ങ്ങി​യ​ത്. നാ​ട്ടി​ൽ ഡ്രൈ​വ​റാ​യി ജോ​ലി നോ​ക്കി​യി​രു​ന്നു. പ​രേ​ത​നാ​യ ന​ന്ദി​യോ​ട് ഗോ​പി​നാ​ഥ​ൻ ജ്യോ​ത്സ്യ​രു​ടെ മ​ക​നാ​ണ്. ഭാ​ര്യ : ഗീ​ത. മ​ക്ക​ൾ : ഗോ​വ​ർ​ധ​ന​ൻ, ഗോ​പീ​കൃ​ഷ്ണ.