ബൈക്കിടിച്ച് പരിക്കേറ്റ സ്ത്രീ മരിച്ചു
11:39 PM Feb 12, 2017 | Deepika.com
പോത്തൻകോട്: പോത്തൻകോട്ട് ബിഎസ്എൻഎൽ ഓഫീസിനു സമീപം വഴിയാത്രക്കാരി ബൈക്കിടിച്ച് മരിച്ചു. മോട്ടൂക്കോണം രജനി ഭവനിൽ സുകുവിന്റെ ഭാര്യ ലളിത(58)ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം ആറരയോടെ പോത്തൻകോട് ചന്തയിൽ പോയി വീട്ടിലേക്ക് മടങ്ങവേയാണ് ബൈക്കിടിച്ചത്. ഗുരുതരമായി പരിക്കേറ്റ ലളിതയെ മെഡിക്കൽകോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ പുലർച്ചെ മൂന്നോടെ മരിച്ചു. മക്കൾ: മഞ്ജു, നിഷ, സജീവ് മരുമക്കൾ: ഷൈജു, സുനി, മറിയ സഞ്ചയനം വ്യാഴം രാവിലെ ഒന്പതിന്.