യുവാവ് കുഴഞ്ഞുവീണു മരിച്ചു
11:36 PM Feb 12, 2017 | Deepika.com
അമ്പലപ്പുഴ: മത്സ്യ ബന്ധനം കഴിഞ്ഞു മടങ്ങിയ യുവാവ് കുഴഞ്ഞുവീണു മരിച്ചു. അമ്പലപ്പുഴ തെക്കു പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് കരൂര്‍ ചെറുവള്ളിക്കാട് വീട്ടില്‍ പത്രോസ്കര് ലീന ദമ്പതികളുടെ മകന് ഡെന്നീസ് (ഷാജി- 42) ആണു മരിച്ചത്. ഞായറാഴ്ച രാവിലെ എട്ടോടെ മത്സ്യ ബന്ധനം കഴിഞ്ഞു വീട്ടിലേക്കു വരുന്ന വഴി കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഒപ്പമുള്ളവര്‍ ചേര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി യിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. ഭാര്യ: സരളമ്മ. മക്കള്‍: എബിന്, സെല്‍മോന്‍.