ബൈ​ക്കി​ടി​ച്ച് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു

11:35 PM Feb 12, 2017 | Deepika.com
ത​ല​യോ​ല​പ്പ​റ​മ്പ്: നി​യ​ന്ത്ര​ണം​വി​ട്ടബെെക്കി​ടി​ച്ച് കാ​ല്‍ന​ട​യാ​ത്ര​ക്കാ​ര​നാ​യ കെ​ട്ടി​ട നി​ര്‍മാ​ണ തൊ​ഴി​ലാ​ളി മ​രി​ച്ചു. ചെ​മ്പ് കാ​ട്ടി​ക്കു​ന്ന് ചേ​ന്നോ​ത്ത് വീ​ട്ടി​ല്‍ ബാ​ബു​ക്കു​ട്ട​ന്‍ നാ​യ​ര്‍(48)​ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ് ര​ണ്ടി​ന് കാ​ട്ടി​ക്കു​ന്ന് പ​ള്ളി​ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ടം. റോ​ഡ​രി​കി​ലൂ​ടെ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ബാ​ബു​ക്കു​ട്ട​നെ വൈ​ക്കം ഭാ​ഗ​ത്തു​നി​ന്നും തൃ​പ്പൂ​ണി​ത്തു​റ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന എ​ന്‍ഫീ​ല്‍ഡ് ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ടം​ക​ണ്ട് ഓ​ടി​കൂ​ട​യ​വ​ര്‍ പ​രി​ക്കേ​റ്റ ഇ​യാ​ളെ തൃ​പ്പൂ​ണി​ത്തു​റ പ​റ​വൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. സ​ഹോ​ദ​ര​ന്‍ ച​ന്ദ്ര​ശേ​ഖ​ര​ന്‍ നാ​യ​ര്‍ക്കൊ​പ്പ​മാ​യി​രു​ന്നു താ​മ​സം. സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ല്‍.