ലാ​ബ് ടെ​ക്നീ​ഷ്യ​ൻ നി​യ​മ​നം

11:12 PM Feb 12, 2017 | Deepika.com
കാ​സ​ർ​ഗോ​ഡ്: ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ് മു​ഖേ​ന ന​ട​പ്പി​ലാ​ക്കു​ന്ന ആ​യു​ഷ്യം, കൗ​മാ​ര​ഭൃ​ത്യ എ​ന്നീ പ​ദ്ധ​തി​ക​ൾ​ക്കാ​യി കാ​സ​ർ​ഗോ​ഡ് ഗ​വ. ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ ലാ​ബ് ടെ​ക്നീ​ഷ്യ​നെ താ​ത്കാ​ലി​ക​മാ​യി നി​യ​മി​ക്കു​ന്നു. ഞാ​യ​ർ ഒ​ഴി​കെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ പ്രോ​ജ​ക്റ്റ് കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ ജോ​ലി ചെ​യ്യാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​രി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു.​അ​പേ​ക്ഷ​ക​ർ സ​യ​ൻ​സ് ഗ്രൂ​പ്പോ​ടെ എ​സ്എ​സ്എ​ൽ​സി പാ​സാ​യി​രി​ക്കേ​ണ്ട​തും ഗ​വ​ണ്‍​മെ​ന്‍റ് അം​ഗീ​കൃ​ത ഡി​പ്ലോ​മ ഉ​ള്ള​വ​രും ആ​യി​രി​ക്ക​ണം.
നി​ർ​ദി​ഷ്ട യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​വ​രു​ടെ പേ​ര് ജ​ന​ന തീ​യ​തി, വ​യ​സ്, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത മേ​ൽ വി​ലാ​സം ടെ​ല​ഫോ​ണ്‍ ന​ന്പ​ർ തൊ​ഴി​ൽ പ​രി​ച​യം എ​ന്നി​വ കാ​ണി​ച്ചു​കൊ​ണ്ടു​ള്ള ബ​യോ​ഡാ​റ്റ വെ​ള്ള​ക്ക​ട​ലാ​സി​ൽ ത​യാ​റാ​ക്കി ഒ​റി​ജി​ന​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​ഹി​തം 15നു ​രാ​വി​ലെ 10ന് ​ആ​ശു​പ​ത്രി​യി​ൽ ന​ട​ക്കു​ന്ന കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ഹാ​ജ​രാ​ക​ണം.