കാസർഗോഡ്: 2017-18 വർഷത്തിൽ ജില്ലയിലെ കേന്ദ്രീയ വിദ്യാലയങ്ങളിൽ ഒന്നാം ക്ലാസ്സിലേയ്ക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. മാർച്ച് 10 വരെ അപേക്ഷ സമർപ്പിക്കാം. ഒറ്റപെണ്‍കുട്ടി, ദേശീയ അവാർഡ് നേടിയ അധ്യാപകന്റെ മക്കൾ തുടങ്ങിയ അഡ്മിഷൻ ഗൈഡ്ലൈൻസിന്റെ പാർട്ട് ബിയിൽ പരാമർശിച്ചിരിക്കുന്ന പ്രത്യേക വിഭാഗങ്ങളിലേക്കുള്ള പ്രവേശനമൊഴികെ മറ്റെല്ലാ അപേക്ഷകളും ഓണ്‍ലൈനായാണ് സമർപ്പിക്കേണ്ടത്.
കൂടുതൽ വിവരങ്ങൾ //darpan.kvs.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. രണ്ടാം ക്ലാസ് മുതൽ 12 വരെയുള്ള ക്ലാസുകളിലെ ഒഴിവുള്ള (11 ഒഴികെ) സീറ്റിലേക്കും ഏപ്രിൽ അഞ്ചു മുതൽ 18 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 11-ാം ക്ലാസിലേക്കുള്ള പ്രവേശനം ഒഴിവുകളുടെ ലഭ്യത അനുസരിച്ച് 10-ാം ക്ലാസിന്റെ ഫലപ്രഖ്യാപനത്തിനു ശേഷം മാത്രമെ ആരംഭിക്കുകയുള്ളൂ. എല്ലാ ക്ലാസ്സിലേക്കുമുള്ള പ്രവേശനത്തിന് പ്രായം കണക്കാക്കുന്നത് 2017 മാർച്ച് 31 അടിസ്ഥാനമാക്കിയാണ്. സംവരണം സംബന്ധിച്ചും മറ്റു വിവരങ്ങൾ www.kvsangathan.nic.in എന്ന വിലാസത്തിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് കേന്ദ്രീയ വിദ്യാലയവുമായി ബന്ധപ്പെടുക.
കേന്ദ്രീയ വിദ്യാലയ പ്രവേശനം
11:12 PM Feb 12, 2017 | Deepika.com