ഫാ.​തോ​മ​സ് മ​ണ​ക്കു​ന്നേ​ലി​ന് പൗ​ര​സ്വീ​ക​ര​ണം നാളെ

11:12 PM Feb 12, 2017 | Deepika.com
കേ​ള​കം: ഫാ.​ജോ​ബ് മൈ​ലാ​ഡി​യി​ൽ മെ​മ്മോ​റി​യ​ൽ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് നേ​ടി​യ ചു​ങ്ക​ക്കു​ന്ന് ഫൊ​റോ​ന വി​കാ​രി​യും കൊ​ട്ടി​യൂ​ർ സം​ര​ക്ഷ​ണ​സ​മ​തി ചെ​യ​ർ​മാ​നു​മാ​യ ഫാ.​തോ​മ​സ് മ​ണ​ക്കു​ന്നേ​ലി​ന് കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തും കൊ​ട്ടി​യൂ​ർ സം​ര​ക്ഷ​ണ​സ​മ​തി​യും ചേ​ർ​ന്ന് പൗ​ര​സ്വീ​ക​ര​ണം ന​ല്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ കേ​ള​ക​ത്ത് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
കൊ​ട്ടി​യൂ​ർ ഐ​ഡി​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ നാളെ ​വൈ​കു​ന്നേ​രം നാ​ലി​ന് സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്രി​സി​ഡ​ന്‍റ് ടി .​പ്ര​സ​ന്ന അ​ധ്യ​ക്ഷ​യാ​യി​രി​ക്കും. ക​സ്തു​രി രം​ഗ​ൻ റി​പ്പോ​ർ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ട്ടി​യൂ​ർ ജ​ന​ത ആ​ശ​ങ്ക​യി​ലും നി​രാ​ശ​യി​ലും ക​ഴി​ഞ്ഞ​പ്പോ​ൾ ക​ർ​ഷ​ക​ജ​ന​ത​യെ രാ​ഷ്ട്രീ​യ, സാ​മു​ദാ​യി​ക, മ​ത വേ​ർ​തി​രി​വി​ല്ലാ​തെ ഒ​റ്റ​ക്കെ​ട്ടാ​യി നി​ർ​ത്തിയ​ത് അ​ദ്ദേ​ഹ​മാ​യി​രു​ന്നു.
തു​ട​ർ​ന്ന് കൊ​ട്ടി​യൂ​ർ സം​ര​ക്ഷ​ണ​സ​മ​തി​ക്ക് രൂ​പം ന​ൽ​കി ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തു നി​ന്നു സം​ഘ​ട​ന​യെ ന​യി​ക്കു​ക​യും ചെ​യ്ത​തു കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് ഫാ.​തോ​മ​സ് മ​ണ​ക്കു​ന്നേ​ലി​ന് ഈ ​അ​വാ​ർ​ഡ് ല​ഭി​ച്ച​ത്. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്രി​സി​ഡ​ന്‍റ് ഇ​ന്ദി​രാ ശ്രീ​ധ​ര​ൻ, കൊ​ട്ടി​യൂ​ർ സം​ര​ക്ഷ​ണ​സ​മ​തി വൈ​സ് ചെ​യ​ർ​മാ​ൻ​മാ​രാ​യ പി.​എ. ദേ​വ​സ്യ, പി.​സി.​രാ​മ​കൃ​ഷ്ണ​ൻ, ക​ൺ​വീ​ന​ർ സേ​വ്യ​ർ ത​ട്ടാം​പ​റ​മ്പി​ൽ, കൊ​ട്ടി​യൂ​ർ സം​ര​ക്ഷ​ണ​സ​മ​തി ട്ര​ഷ​റ​ർ ലി​ജോ. പി. ​ജോ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.