ഉത്തരമേഖലാ ജാഥയ്ക്ക് ഇന്നു തുടക്കം
11:12 PM Feb 12, 2017 | Deepika.com
കാസർഗോഡ്: കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടിക്കെതിരേ കെപിസിസി വൈസ്പ്രസിഡന്റ് എം.എം.ഹസൻ നയിക്കുന്ന യുഡിഎഫ് ഉത്തരമേഖല ജാഥയ്ക്ക് ഇന്നു കാസർഗോട്ട് തുടക്കം കുറിക്കും. വൈകുന്നേരം മൂന്നിന് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് യുഡിഎഫ് നിയമസഭാകക്ഷി ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. സി.എ.അജീർ, ഫിറോസ്, സുരേഷ് ബാബു, കെ.പി.മോഹനൻ, ശരത്ചന്ദ്ര പ്രസാദ്, കെ.എ.ഫിലിപ്പ്, സി.പി.വിജയൻ എന്നിവരാണ് ജാഥാംഗങ്ങൾ. വൈകുന്നേരം അഞ്ചിന് ഉപ്പളയിൽ സ്വീകരണം നൽകും. നാളെ രാവിലെ പത്തിന് ഉദുമയിലും ഉച്ചയ്ക്കു രണ്ടിന് വെള്ളരിക്കുണ്ടിലും വൈകുന്നേരം അഞ്ചിന് തൃക്കരിപ്പൂരിലും സ്വീകരണം നൽകും. 15നു ജാഥ കണ്ണുർ ജില്ലയിൽ പ്രവേശിക്കും.