ദക്ഷിണേന്ത്യൻ കാർഷിക സെമിനാർ ഇന്നു മുതൽ
11:12 PM Feb 12, 2017 | Deepika.com
പിലിക്കോട്: കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റിക്കു കീഴിലുള്ള റീജിയണൽ അഗ്രിക്കൾച്ചറൽ റിസർച്ച് സ്റ്റേഷൻ പിലിക്കോടിൽ രണ്ടു ദിവസങ്ങളിലായി ദേശീയ കാർഷിക സെമിനാർ നടത്തും. കാർഷിക രംഗത്തെ വിദഗ്ധരും ശാസ്ത്രജ്ഞരും ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന സെമിനാറിൽ കൃഷിയേയും അനുബന്ധ വിഷയങ്ങളേയും ആസ്പദമാക്കിയാണ്. ദൂരദർശന്റെ കൃഷിദർശനയാണ് മുഖ്യസംഘാടകർ. വരൾച്ച എങ്ങനെ നേരിടാം കൈകാര്യം ചെയ്യാം, കേരളത്തിനു അനുയോജ്യമായ കൃഷി രീതികൾ, മലബാർ മേഖലയിലെ മൃഗങ്ങളുടെ ജനിതക വൈവിധ്യം, നാളികേര കൃഷിയുടെ ഭാവിയും സാധ്യതകളും തുടങ്ങിയവയാണ് സെമിനാറിൽ പ്രധാനമായും ചർച്ച ചെയ്യുക. കൃഷി ശാസ്ത്രജ്ഞർക്ക് പുറമേ പരന്പരാഗത കൃഷിയിലൂടെ നേട്ടമുണ്ടാക്കിയ കർഷകരുടെ അനുഭവവും സെമിനാറിൽ പങ്കുവെക്കും. പരന്പരാഗത കൃഷിക്കു പ്രധാന്യം നൽകി ഈ മേഖലയിൽ വിദഗ്ധരായ കർഷകരുടെ അഭിപ്രായങ്ങളും സെമിനാറിൽ ചർച്ച ചെയ്യും.