മ​ത​മൈ​ത്രീ സ​ന്ദേ​ശ​വു​മാ​യി പ​ടു​പ്പി​ൽ ‘ഒ​രു​മ’

11:10 PM Feb 12, 2017 | Deepika.com
പ​ടു​പ്പ്: പ​ടു​പ്പ് സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ സു​വ​ർ​ണ​ജൂ​ബി​ലി​യാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഒ​രു​മ 2017 എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച സ്നേ​ഹ​സ​ന്ദേ​ശ യാ​ത്ര​യും സാം​സ്കാ​രി​ക സ​മ്മേ​ള​ന​വും ശ്ര​ദ്ധേ​യ​മാ​യി.
നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത ച​ട​ങ്ങ് മ​ത​മൈ​ത്രി​യു​ടെ വി​ളം​ബ​രം​കൂ​ടി​യാ​യി. വൈ​കു​ന്നേ​രം 4.30ന് ​ശ്രീ​ശാ​സ്താ ന​ഗ​റി​ൽ​നി​ന്ന് ആ​രം​ഭി​ച്ച സ്നേ​ഹ​സ​ന്ദേ​ശ യാ​ത്ര പ​ടു​പ്പ് ടൗ​ണി​ലൂ​ടെ ദേ​വാ​ല​യ അ​ങ്ക​ണ​ത്തി​ൽ സ​മാ​പി​ച്ചു.
യാ​ത്ര​യി​ൽ ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ട്, ശി​വ​ഗി​രി മ​ഠ​ത്തി​ലെ സ്വാ​മി പ്രേ​മാ​ന​ന്ദ, കാ​ഞ്ഞ​ങ്ങാ​ട് സം​യു​ക്ത ജ​മാ​അ​ത്ത് സെ​ക്ര​ട്ട​റി ബ​ഷീ​ർ വെ​ള്ളി​ക്കോ​ത്ത് എ​ന്നി​വ​രെ തു​റ​ന്ന വാ​ഹ​ന​ത്തി​ൽ ആ​ന​യി​ച്ചു. തു​ട​ർ​ന്നു ന​ട​ന്ന സാം​സ്കാ​രി​ക​സ​മ്മേ​ള​നം ഉ​ദു​മ എം​എ​ൽ​എ കെ.​കു​ഞ്ഞി​രാ​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്വാ​മി പ്രേ​മാ​ന​ന്ദ, ബ​ഷീ​ർ വെ​ള്ളി​ക്കോ​ത്ത്, മോ​ണ്‍. ​ജോ​ർ​ജ് എ​ളൂ​ക്കു​ന്നേ​ൽ എ​ന്നി​വ​ർ സ്നേ​ഹ​സ​ന്ദേ​ശം ന​ൽ​കി.
ലി​സി തോ​മ​സ്, ശു​ഭ ലോ​ഹി​താ​ക്ഷ​ൻ, ഫാ.​തോ​മ​സ് പൈ​ന്പി​ള്ളി​ൽ, ആ​ന​ന്ദ​റൈ, അ​ബു ഫി​ദാ റ​ഹ്മാ​നി കു​ട​ക്, സി​സ്റ്റ​ർ ജെ​യി​ൻ ജോ​സ്, സി​സ്റ്റ​ർ മ​രി​യ​റ്റ്, ബേ​ബി മ​ഞ്ഞ​ക്കു​ന്നേ​ൽ തു​ട​ങ്ങി​യ​വ​ർ ആ​ശം​സാ​പ്ര​സം​ഗം ന​ട​ത്തി.
ആ​ദ്യ​കാ​ല അ​ധ്യാ​പ​ക​ൻ സ​ണ്ണ​യ്യ ഗൗ​ഡ, ജ​ന​കീ​യ ഡോ​ക്ട​ർ ഡോ.​ജ​യ​റാം, മി​ക​ച്ച വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്കു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡ് ജേ​താ​വ് സു​രേ​ഷ് ബാ​ബു, പ്ര​ദേ​ശ​ത്തെ മു​തി​ർ​ന്ന പൗ​രന്മാ​രാ​യ വ​ർ​ഗീ​സ് മട​ത്തും​കു​ടി​യി​ൽ, അ​ബ്ദു​ൾ റ​ഹി​മാ​ൻ ബേ​ഡ​കം, പ്ര​ദേ​ശ​ത്തെ ആ​ദ്യ​കാ​ല വ്യാ​പാ​രി പി.​ബാ​ല​ൻ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.
സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ ഫാ.​തോ​മ​സ് ആ​മ​ക്കാ​ട്ട് സ്വാ​ഗ​ത​വും ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ അ​ജി​ത്കു​മാ​ർ ആ​സാ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.