സം​സ്ഥാ​ന​ത​ല സ​മാ​പ​നം നാ​ളെ കാ​സ​ർ​ഗോ​ട്ട്

11:10 PM Feb 12, 2017 | Deepika.com
കാ​സ​ർ​ഗോ​ഡ്: ദേ​ശീ​യ ബാ​ലി​കാ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പ് പ​ബ്ലി​സി​റ്റി വി​ഭാ​ഗ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് കാ​ര​വ​ൻ എ​ക്സി​ബി​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്നു. സം​സ്ഥാ​ന​മൊ​ട്ടാ​കെ പ​ര്യ​ട​നം ന​ട​ത്തു​ന്ന കാ​ര​വ​ൻ എ​ക്സി​ബി​ഷ​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം നാ​ളെ ഉ​ച്ച​യ്ക്കു ര​ണ്ടി​നു കാ​സ​ർ​ഗോ​ഡ് പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു ന​ട​ക്കും. സ​മാ​പ​ന സ​മ്മേ​ള​നം എ​ൻ.​എ.​നെ​ല്ലി​ക്കു​ന്ന് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. പി.​ബി.​അ​ബ്ദു​ൾ റ​സാ​ഖ് എം​എ​ൽ​എ, ജി​ല്ലാ ക​ള​ക്ട​ർ കെ.​ജീ​വ​ൻ​ബാ​ബു എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും.
സ​മാ​പ​ന സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വേ​ച​ന​ത്തി​ന്‍റെ വി​ഭി​ന്ന മു​ഖ​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ, സ്കൂ​ൾ-​കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​വ ന​ട​ക്കും. കാ​ര​വ​ൻ എ​ക്സി​ബി​ഷ​ൻ ഇ​ന്നും നാ​ളെ​യു​മാ​യി ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തും. ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​നു ചെ​റു​വ​ത്തൂ​ർ, 11നു ​രാ​ജ​പു​രം, വൈ​കു​ന്നേ​രം നാ​ലി​ന് കാ​ഞ്ഞ​ങ്ങാ​ട്, നാ​ളെ രാ​വി​ലെ ഒ​ന്പ​തി​നു മു​ളി​യാ​ർ, 11നു ​മ​ഞ്ചേ​ശ്വ​രം, ഉ​ച്ച​യ്ക്കു ര​ണ്ടി​നു കാ​സ​ർ​ഗോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​ര്യ​ട​നം ന​ട​ത്തു​ന്ന​ത്.
ക​ള​ക്ട​റേ​റ്റി​ൽ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ കെ.​ആ​ർ.​ര​വീ​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഇ​തു​സം​ബ​ന്ധി​ച്ച് യോ​ഗം ചേ​ർ​ന്നു. യോ​ഗ​ത്തി​ൽ ട്രൈ​ബ​ൽ ഡ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ കെ.​കൃ​ഷ്ണ​പ്ര​കാ​ശ്, കാ​സ​ർ​ഗോ​ഡ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ്കു​ഞ്ഞി ചാ​യി​ന്‍റ​ടി, സാ​മൂ​ഹ്യ നീ​തി ഓ​ഫീ​സ​ർ ഡീ​ന ഭ​ര​ത​ൻ, ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ പി.​ബി​ജു, ശി​ശു വി​ക​സ​ന പ​ദ്ധ​തി ഓ​ഫീ​സ​ർ ഡോ.​ടി​ൻ​സി രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.