കു​ടും​ബ​ശ്രീ റി​വോ​ൾ​വിം​ഗ് ഫ​ണ്ട് വി​ത​ര​ണം ചെ​യ്യും

11:08 PM Feb 12, 2017 | Deepika.com
കാ​സ​ർ​ഗോ​ഡ്: ന​ഗ​ര ദാ​രി​ദ്ര്യ ല​ഘൂ​ക​ര​ണ​ത്തി​നും ന​ഗ​ര​ത്തി​ലെ പാ​വ​പ്പെ​ട്ട​വ​രു​ടെ ജീ​വി​ത​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ ആ​വി​ഷ്ക്ക​രി​ച്ച ദേ​ശീ​യ ന​ഗ​ര ഉ​പ​ജീ​വ​ന ദൗ​ത്യം എ​ന്ന പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​ൻ കേ​ര​ള​ത്തി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ന​ഗ​ര​സ​ഭ​ക​ളി​ലൊ​ന്ന കാ​സ​ർ​ഗോ​ഡാ​ണ്. ഈ ​പ​ദ്ധ​തി​പ്ര​കാ​രം കു​ടും​ബ​ശ്രീ എ​ഡി​എ​സു​ക​ൾ​ക്കും അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ൾ​ക്കും റി​വോ​ൾ​വിം​ഗ് ഫ​ണ്ട് ന​ൽ​കു​ന്ന പ​രി​പാ​ടി റ​വ​ന്യൂ​മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ൻ നി​ർ​വ​ഹി​ച്ചു.
ദാ​രി​ദ്ര്യ ല​ഘൂ​ക​ര​ണ​ത്തി​ന് കു​ടും​ബ​ശ്രീ​യു​ടെ സം​ഭാ​വ​ന മ​ഹ​ത്ത​ര​മാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ര​ണ്ടു ദ​ശ​ക​ങ്ങ​ളാ​യി കേ​ര​ള സ​മൂ​ഹ​ത്തി​ന് അ​ഭി​മാ​ന​മാ​യി മാ​റി​യ പ്ര​സ്ഥാ​ന​മാ​ണ് കു​ടും​ബ​ശ്രീ. എ​ന്നും കു​ടും​ബ​ശ്രീ​യു​ടെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ ഊ​ർ​ജ​സ്വ​ല​മാ​ക്കാ​ൻ ഈ ​ഫ​ണ്ട് മൂ​ലം സാ​ധി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ന​ഗ​ര​സ​ഭ​യി​ലെ 100 അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ൾ​ക്ക് 10,000 രൂ​പ വീ​ത​വും 15 എ​ഡി​എ​സു​ക​ൾ​ക്ക് 50,000 രൂ​പ വീ​ത​വു​മാ​ണ് റി​വോ​ൾ​വിം​ഗ് ഫ​ണ്ട് വി​ത​ര​ണം ന​ട​ത്തി​യ​ത്.
കൂ​ടാ​തെ 35 അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ൾ​ക്കു​ള്ള പ​ലി​ശ സ​ബ്സി​ഡി​യാ​യി 2,00,217 രൂ​പ​യും വി​ത​ര​ണം ന​ട​ത്തി. കു​ടും​ബ​ശ്രീ എ​ഡി​എ​സു​ക​ൾ​ക്കും അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ൾ​ക്കു​മു​ള്ള റി​വോ​ൾ​വിം​ഗ് ഫ​ണ്ടി​ന്‍റെ വി​ത​ര​ണം റ​വ​ന്യൂ​മ​ന്ത്രി ന​ട​ത്തി. അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ൾ​ക്കു​ള​ള പ​ലി​ശ സ​ബ്സി​ഡി വി​ത​ര​ണം എ​ൻ.​എ.​നെ​ല്ലി​ക്കു​ന്ന് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ബീ​ഫാ​ത്തി​മ ഇ​ബ്രാ​ഹിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​എം.​അ​ബ്ദു​ൾ റ​ഹ്മാ​ൻ, സി​നി പ്രൊ​ജ​ക്ട് ഓ​ഫീ​സ​ർ ബി.​ബി​ജു, ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ എ​ൽ.​എ.​മ​ഹ​മൂ​ദ്, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​ബ്ദു​ൾ മ​ജീ​ദ് ചെ​ന്പ​രി​ക്ക, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ എം.​നൈ​മു​ന്നീ​സ, പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ മി​സ്രി​യ ഹ​മീ​ദ്, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷ​ക്കീ​ല മ​ജീ​ദ്, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി ഇ.​വി​ൻ​സെ​ന്‍റ്, കു​ടും​ബ​ശ്രീ മെ​ന്പ​ർ സെ​ക്ര​ട്ട​റി കെ.​പി.​പ​ദ്മ​രാ​ജ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.