കാസർഗോഡ്: അതൃക്കുഴി ഗവ.എൽപി സ്കൂളിൽ എസ്എസ്എ ഫണ്ടുപയോഗിച്ചു നിർമിച്ച ക്ലാസ് മുറിയുടെ ഉദ്ഘാടനം റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ നിർവഹിച്ചു. എൻ.എ.നെല്ലിക്കുന്ന് എംഎൽഎ അധ്യക്ഷത വഹിച്ചു. ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം, വൈസ് പ്രസിഡന്റ് ശാന്തകുമാരി, ഡിപിഒ കെ.രവിവർമൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ഹാജിറ മുഹമ്മദ്കുഞ്ഞി, പഞ്ചായത്തംഗങ്ങളായ ശശികല, നാസർ കാട്ടുകൊച്ചി, എൻ.എ.താഹിർ, സദാനന്ദൻ, പിടിഎ പ്രസിഡന്റ് എൻ.എ.അബ്ദുൾ ഖാദർ, മദർ പിടിഎ പ്രസിഡന്റ് ലതിക, ബിപിഒ പി.കെ.ജയരാജ്, എസ്എംസി ചെയർമാൻ പരമേശ്വര നായക്ക്, കെ. പി.സുജനി എന്നിവർ പ്രസംഗിച്ചു.
മുഖ്യാധ്യാപകൻ പി.വി.സത്യൻ സ്വാഗതവും വി.വി.ശോഭന നന്ദിയും പറഞ്ഞു.
ക്ലാസ്മുറി ഉദ്ഘാടനം ചെയ്തു
11:08 PM Feb 12, 2017 | Deepika.com