ആലക്കോട്: രയറോം ഗവ. ഹൈസ്കൂൾ വാർഷികവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പു സമ്മേളനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് മെംബർ സുമിത്ര ഭാസ്കരൻ അധ്യക്ഷത വഹിച്ചു. സിനിമാ താരം ബേബി നിരഞ്ജന മുഖ്യാതിഥിയായി രുന്നു.
സ്കൂളിൽ നിന്നും വിരമിച്ച മുഖ്യാധ്യാപകൻ കെ.എസ്. മുരളിയ്ക്കുള്ള ഉപഹാരവും ബേബി നിരഞ്ജന നൽകി.
പി.സി.ആയിഷ, ഷിബി സനീഷ്, ജെസി ഷിജി, എം.കെ. ബിന്ദു, ജോഷി ചാവനാലിൽ, പി. മനോജ്, വി.വി.അബ്ദുള്ള, കെ.എച്ച്.അഷ്റഫ്, ജയിൻ താരാമംഗലം, ജോസ് പുള്ളീറ്റ്, സണ്ണി അമ്പാട്ട്, എം.എസ്. മോഹനൻ, ജോയി കാരക്കാട്ടിൽ, ഗ്രേസിക്കുട്ടി എന്നിവർ പ്രസംഗിച്ചു.
സ്കൂൾ വാർഷികം നടത്തി
11:04 PM Feb 12, 2017 | Deepika.com