സെന്റ് മൈക്കൽസ് ചാന്പ്യൻമാർ
11:02 PM Feb 12, 2017 | Deepika.com
കണ്ണൂർ: ജില്ലാ ഫുട്ബോൾ അസോസിയേഷനും കേരളാ ഫുട്ബോൾ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച കൊക്കോ കോള കപ്പ് സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ കണ്ണൂർ സെന്റ് മൈക്കൽസ് ടൈ ബ്രേക്കറിലുടെ ചാമ്പ്യൻമാരായി. ഫൈനലിൽ എസ്എബിടിഎംഎസ് തായിനേരിയെയാണ് അവർ പരാജയപ്പെടുത്തിയത്. സമാപന ചടങ്ങിൽ ഡിഎഫ്എ പ്രസിഡന്റ് സി.വി. സുനിൽ അധ്യക്ഷനായിരുന്നു. എം.കെ.വിനോദ്, സമ്മാനദാനം നിർവഹിച്ചു.