സുകുമാർ അഴീക്കോട് അനുസ്മരണം നടത്തി
11:02 PM Feb 12, 2017 | Deepika.com
കണ്ണൂർ: ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ ശില്പശാലയും സുകുമാർ അഴീക്കോട് അനുസ്മരണവും സംഘടിപ്പിച്ചു. ഇരിട്ടി മേഖലാ കമ്മിറ്റി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടത്തിയ ശില്പശാല ജില്ലാ സെക്രട്ടറി പി.കെ. ബൈജു ഉദ്ഘാടനം ചെയ്തു. താലുക്ക് പ്രസിഡന്റ് പി.കെ. ഗോവിന്ദൻ അധ്യക്ഷനായിരുന്നു. മനോജ് പഴശി സുകുമാർ അഴീക്കോട് അനുസ്മരണം നടത്തി. മട്ടന്നൂർ, മാടായി, ആലക്കോട് എന്നിവിടങ്ങളിലും പരിപാടി നടന്നു.