ഭീ​ക​ര മു​ദ്ര​യ​ടി​ച്ച് ന​വോ​ത്ഥാ​ന ച​രി​ത്രം വി​ക​ല​മാ​ക്കാ​ൻ ശ്ര​മ​മെ​ന്ന്

11:02 PM Feb 12, 2017 | Deepika.com
ക​ണ്ണൂ​ർ : മു​സ്‌​ലിം ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ മേ​ൽ ഭീ​ക​ര മു​ദ്ര​യ​ടി​ച്ച് ന​വോ​ത്ഥാ​ന ച​രി​ത്രം വി​ക​ല​മാ​ക്കാ​നു​ള്ള ആ​സൂ​ത്രി​ത ശ്ര​മം ചെ​റു​ക്ക​ണ​മെ​ന്ന് മു​ജാ​ഹി​ദ് ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.​ന​വോ​ത്ഥാ​ന ച​രി​ത്രം തി​രു​ത്താ​നും പു​ന​ർ​നി​ർ​വ​ചി​ക്കാ​നു​മു​ള്ള നി​ഗൂ​ഢ​മാ​യ നീ​ക്കം ന​ട​ക്കു​ക​യാ​ണ്.
സാം​സ്കാ​രി​ക നാ​യ​ക​രേ​യും മ​റ്റും കൂ​ട്ടു പി​ടി​ച്ച് കേ​ര​ള മു​സ്‌​ലിം ന​വോ​ത്ഥാ​ന ച​രി​ത്രം വ​ക്രീ​ക​രി​ക്കാ​നു​ള്ള ശ്ര​മം ആ​ശ​ങ്ക​യു​ള​വാ​ക്കു​ന്ന​താ​ണ്.
ന​വോ​ത്ഥാ​ന ച​രി​ത്ര​ത്തെ ഭ​യ​ക്കു​ന്ന​ത് വ​ർ​ഗീ​യ ഫാ​സി​സ്റ്റു​ക​ളും തീ​വ്ര​വാ​ദി​ക​ളു​മാ​ണ്. എ​ല്ലാ മ​ത വി​ഭാ​ഗ​ങ്ങ​ളു​ടെ​യും പ്ര​ചോ​ദ​ന​മാ​ണ് ദേ​ശീ​യ സ​മ​ര​ത്തി​ന്‍റെ ശ​ക്തി​യെ​ന്ന് തി​രി​ച്ച​റി​യ​ണം. സാം​സ്കാ​രി​ക ഫാ​സി​സം പി​ടി​മു​റു​ക്കു​ന്ന കാ​ല​ത്ത് അ​ക്ഷ​ര​ങ്ങ​ളും വാ​ക്കും പ്ര​തി​രോ​ധ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും സ​മ്മേ​ള​ന​മാ​വ​ശ്യ​പ്പെ​ട്ടു .
ക​ണ്ണൂ​ർ സ്റ്റേ​ഡി​യം കോ​ർ​ണ​റി​ൽ ന​ട​ന്ന സ​മ്മേ​ള​നം കെ​എ​ൻ​എം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ഹു​സൈ​ൻ മ​ട​വൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ചെ​യ​ർ​മാ​ൻ ഡോ. ​എ.​എ. ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.