കണ്ണൂർ: നെഹ്റു യുവകേന്ദ്ര യൂത്ത് ക്ലബ് അവാർഡുകൾ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ സമ്മാനിച്ചു. അലസമായ യുവത്വമാണ് സാമൂഹ്യ ജീർണതയ്ക്ക് കാരണമെന്ന് മന്ത്രി പറഞ്ഞു. യുവാക്കൾ വഴി പിഴയ്ക്കുന്പോൾ തീവ്രവാദത്തിന്റെയും മദ്യത്തിന്റെയും ലഹരി പദാർഥങ്ങളുടെയും അട്ടഹാസം തെരുവിൽ കേൾക്കുന്നു. ഇവരുടെ ചിന്തകളെ ശരിയായ വിധത്തിൽ തിരിച്ചുവിടാൻ സമൂഹത്തിന് ബാധ്യതയുണ്ട്.
രാജ്യസ്നേഹവും ലക്ഷ്യബോധവും യുവാക്കളിൽ വളർത്താൻ ശ്രമിക്കണമെന്നും അതിന് നെഹ്റു യുവകേന്ദ്രയുടെ പ്രവർത്തനം ശക്തിപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് കോ-ഓർഡിനേറ്റർ കെ. കുഞ്ഞഹമ്മദ്, സ്വച്ഛ്മിഷൻ കോ-ഓർഡിനേറ്റർ വി.കെ. ദിലീപ്, ജോബി വർഗീസ്, മോഹനൻ പുതിയോട്ടിൽ, ടി.എം. അന്നമ്മ തുടങ്ങിയവർ പ്രസംഗിച്ചു. എസ്ബിടി ഉദ്യോഗസ്ഥൻ അമൽരവി യുവാക്കൾക്ക് ക്ലാസെടുത്തു.
അലസമായ യുവത്വം സാമൂഹ്യ ജീർണത: കടന്നപ്പള്ളി
11:00 PM Feb 12, 2017 | Deepika.com