ക​ണ്ണ​മാ​ലി പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ച് മാ​റ്റി​വ​ച്ച ു

10:52 PM Feb 12, 2017 | Deepika.com
പ​ള്ളു​രു​ത്തി: ചെ​ല്ലാ​ന​ത്ത് പ​ള്ളി തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ചെ​ല്ലാ​നം മേ​ഖ​ല​യി​ൽ പോ​ലീ​സ് ന​ട​ത്തി​യ നി​യ​മ​വി​രു​ദ്ധ തേ​ർ​വാ​ഴ്ച​യ്ക്കെ​തി​രേ ആ​ക്ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് ന​ട​ത്താ​നി​രു​ന്ന ക​ണ്ണ​മാ​ലി പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ച് മാ​റ്റി​വ​ച്ചു. നേരത്തെ ഉണ്ടായ സംഭവങ്ങളിൽ പ്രതികാര നടപ ടികൾ ഉണ്ടാകില്ലെന്ന് പോലീസ് നൽകിയ ഉറപ്പിലാണ് മാർച്ച് മാറ്റിവച്ചത്.
ഇ​ന്ന​ലെ രാ​വി​ലെ കെ.​ജെ.​ മാ​ക്സി എം​എ​ൽ​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മ​ട്ടാ​ഞ്ചേ​രി അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ എ​സ്.​ വി​ജ​യ​ൻ, ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ നേ​താ​ക്കന്മാ​രാ​യ ഫാ.​ സേ​വ്യ​ർ കു​ടി​യാം​ശേ​രി, ഫാ.​സാം​സ​ണ്‍ ആ​ഞ്ഞി​ലി​പ്പ​റ​ന്പി​ൽ, ഫാ. ​ഡി​ക്സ​ണ്‍ ഫേ​ബ​ർ, ഫാ.​ ഡെ​റി​ൻ ജോ​സ​ഫ് വാ​ല​യി​ൽ, ഫാ.​ ക്ലി​ഫി​ൻ ഫെ​ർ​ണാ​ണ്ട​സ്, രാ​ജേ​ഷ് ആ​ന്‍റ​ണി, തു​ഷാ​ർ ജെ​യ്സ​ണ്‍, ഷാ​ജി ത​യ്യി​ൽ, ചെ​ല്ലാ​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി ജോ​സ​ഫ്, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ഡി.​ പ്രസാ​ദ്, വാ​ർ​ഡ് മെ​ന്പ​ർ​മാ​ർ എ​ന്നി​വ​ർക്ക് ന​ൽ​കി​യ ഉ​റ​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ചേ​ർ​ന്ന ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ യോ​ഗ​മാ​ണ് മാ​ർ​ച്ച് മാ​റ്റി​വ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.
ചെ​ല്ലാ​നം മേ​ഖ​ല​യി​ൽ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി പോ​ലീ​സ് പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണെ​ന്നും പോ​ലീ​സ് ജ​ന​ങ്ങ​ളു​മാ​യി ന​ല്ല ബ​ന്ധം സ്ഥാ​പി​ക്കു​മെ​ന്നും മ​ട്ടാ​ഞ്ചേ​രി അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ എ​സ്.​വി​ജ​യ​ൻ അറിയിച്ചു.